Sub Lead

ഇന്ധന വില ഇന്നും കൂട്ടി; കേരളത്തില്‍ ഡീസല്‍ വില വീണ്ടും 100 കടന്നു

ഇന്ധന വില ഇന്നും കൂട്ടി; കേരളത്തില്‍ ഡീസല്‍ വില വീണ്ടും 100 കടന്നു
X

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ച കൊണ്ട് പെട്രോളിന് ആറ് രൂപ 97 പൈസയാണ് കൂടിയത്. ഡീസലിന് കൂട്ടിയത് ആറ് രൂപ 70 പൈസയുമാണ്. സംസ്ഥാനത്ത് ഡീസല്‍ ലിറ്ററിന് വീണ്ടും 100 കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 100.08 പൈസയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒക്ടോബര്‍ 11നാണ് ഇതിനുമുമ്പ് തിരുവനന്തപുരത്ത് ഡീസല്‍ വില 100 കടന്നത്.

നവംബര്‍ മൂന്നിന് എക്‌സൈസ് ഡ്യൂട്ടി കുറച്ചപ്പോള്‍ വില വീണ്ടും നൂറില്‍ താഴെയെത്തി. കോഴിക്കോട് പെട്രോളിന് 111 രൂപ 45 പൈസയും ഡീസലിന് 98 രൂപ 45 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 111 രൂപ 31 പൈസയും ഡീസലിന് 98 രൂപ 32 പൈസയുമാണ്. അതേസമയം, പാചകവാതക ഇന്ധനവില വര്‍ധനവിനെതിരേ സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. വീടുകള്‍ക്ക് മുന്നിലും പൊതുസ്ഥലങ്ങളിലും രാവിലെ 11ന് ഗ്യാസ് സിലണ്ടര്‍, ഇരുചക്രവാഹനങ്ങള്‍, എന്നിവയില്‍ മാലചാര്‍ത്തിയാണ് പ്രതിഷേധിക്കുക. ഏപ്രില്‍ നാലിന് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും ഏപ്രില്‍ ഏഴിന് കെപിസിസിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്തും മാര്‍ച്ച് നടത്തുന്നുണ്ട്.

Next Story

RELATED STORIES

Share it