പുതിയ ഗ്യാസ് കണക്ഷന് ചെലവേറും; സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയില്‍ വന്‍ വര്‍ധനയുമായി എണ്ണ കമ്പനികള്‍
കൊച്ചി: പുതിയ പാചക വാതക കണക്ഷന് എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ് തുക എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചു. 750 രൂപയാണ് കൂടിയത്. ഇനി മുതല്‍ പുതിയ കണക്ഷന് എടുക്കുമ്പോള്‍ സിലിണ്ടര്‍ ഒന്നിന് 2,200 രൂപ സെക്യൂരിറ്റിയായി അടക്കണം. നിലവില്‍ ഇത് 1,450 രൂപയായിരുന്നു. പുതുക്കിയ നിരക്ക് നിലവില്‍ വന്നു. 14.2 കിലോ സിലിണ്ടര്‍ കണക്ഷന്റെ തുകയാണ് 1,450ല്‍ നിന്ന് 2,200 രൂപയാക്കിയത്. ഇതിനുപുറമേ 5 കിലോ സിലിണ്ടറിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയും വ!ര്ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 800 രൂപയായിരുന്നത് 1,150 രൂപയാക്കി. ഗ്യാസ് റെഗുലേറ്ററുകളുടെ വിലയും കൂട്ടി. നേരത്തെ 150 രൂപ ഇടാക്കിയിരുന്ന സ്ഥാനത്ത് ഇനി 250 രൂപ നല്‍കണം.
14.2 കിലോ സിലിണ്ടര്‍ കണക്ഷന് എടുക്കുന്ന ഉപഭോക്താവിന് ഒറ്റയടിക്ക് 850 രൂപ അധികം നല്‍കേണ്ടി വരും. 5 കിലോ സിലിണ്ടര്‍ കണക്ഷനായി 450 രൂപയും അധികം നല്‍കേണ്ടി വരും.
RELATED STORIES
മലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMT17 രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് 700 വര്‍ഷത്തിലേറെ തടവ്
4 May 2024 10:17 AM GMTഗസയില്‍ ഇസ്രായേല്‍ സൈനികര്‍ ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിച്ചു;...
3 May 2024 11:10 AM GMTറഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMTഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ്...
30 April 2024 10:11 AM GMTകെനിയയിൽ പ്രളയത്തിൽ അണക്കെട്ട് തകർന്ന് 50 മരണം; 50ഓളം പേരെ കാണാതായി
30 April 2024 6:44 AM GMT