ഷാഹിദ അസ്ലം എന്‍ഡബ്ല്യുഎഫ് ദേശീയ പ്രസിഡന്റ്; ഫരീദാ ഹസ്സന്‍ ജനറല്‍ സെക്രട്ടറി

ഷാഹിദ അസ്ലം എന്‍ഡബ്ല്യുഎഫ് ദേശീയ പ്രസിഡന്റ്; ഫരീദാ ഹസ്സന്‍ ജനറല്‍ സെക്രട്ടറി

ഷാഹിദ അസ്‌ലം, ഫരീദാ ഹസ്സന്‍

പുത്തനത്താണി: നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റായി ഷാഹിദ അസ്‌ലമിനെ (കര്‍ണാടക) തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ഫരീദാ ഹസ്സന്‍ (കേരളം), വൈസ് പ്രസിഡന്റായി ലുബ്‌ന മെന്‍ഹാസ് (കര്‍ണാടക), സെക്രട്ടറിയായി ഷര്‍മിള ബാനു (തമിഴ്‌നാട്), ഖജാഞ്ചിയായി എ എസ് സൈനബ (കേരളം) എന്നിവരെയും തിരഞ്ഞെടുത്തു. ഫാത്തിമ അലീമ (തമിഴ്‌നാട്), നൗഷീറ (കര്‍ണാടക), ദില്‍ദാര്‍ അംജദ് (കര്‍ണാടക), നയീമുന്നിസ (ആന്ധ്രാപ്രദേശ്), സി ഷെറീന (കേരളം), റുബീന ജലാല്‍ (കേരളം) എന്നിവരാണ് നാഷനല്‍ കമ്മിറ്റി അംഗങ്ങള്‍. പുത്തനത്താണി മലബാര്‍ ഹൗസില്‍ നടന്ന നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ പ്രതിനിധിസഭ ദേശീയ പ്രസിഡന്റ് എ എസ് സൈനബ ഉദ്ഘാടനം ചെയ്തു.

നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തില്‍ ദ്രുതഗതിയില്‍ കൊണ്ടുവന്ന ഹിന്ദുത്വ അജണ്ടയിലൂന്നിയ ഭരണഘടനാ ഭേദഗതി ബില്ലുകള്‍ക്ക് മതേതരകക്ഷികള്‍ എന്നവകാശപ്പെടുന്നവര്‍ പിന്തുണച്ചത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹമാണെന്നും രാജ്യം കാത്തുസൂക്ഷിക്കുന്ന നാനാത്വത്തില്‍ ഏകത്വമെന്ന മൂല്യത്തിന് നിരക്കാത്തതുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ജനറല്‍ സെക്രട്ടറി ലുബ്‌ന മെന്‍ഹാസ് വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു. കെ എം ശരീഫ്, എ സഈദ്, ഷാഹിദ അസ്്‌ലം, ലുബ്‌ന മെന്‍ഹാസ്, ഫരീദാ ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top