Sub Lead

''ശവര്‍മ തിന്ന് മരിച്ചവരില്‍ മുഹമ്മദും ആയിശയും തോമസുമില്ല.... ആക്രാന്തം മൂത്ത് തിന്നു ചാവുന്നവന്റെ പേര് ഹിന്ദു''- വിദ്വേഷ പ്രസംഗവുമായി കേസരി മുഖ്യപത്രാധിപര്‍

ശവര്‍മ തിന്ന് മരിച്ചവരില്‍ മുഹമ്മദും ആയിശയും തോമസുമില്ല.... ആക്രാന്തം മൂത്ത് തിന്നു ചാവുന്നവന്റെ പേര് ഹിന്ദു- വിദ്വേഷ പ്രസംഗവുമായി കേസരി മുഖ്യപത്രാധിപര്‍
X

കൊല്ലം: വര്‍ഗീയ-വിദ്വേഷ- കീഴാള വിരുദ്ധ പ്രസംഗവുമായി സംഘപരിവാര മാധ്യമമായ കേസരിയുടെ മുഖ്യപത്രാധിപര്‍ എന്‍ ആര്‍ മധു. പാതി രാത്രി ഭക്ഷണം കഴിക്കുന്നവരാണ് കേരളത്തിലുള്ളതെന്നും കരിഞ്ഞ മാംസത്തിന്റെ തീക്ഷ്ണമായ ഗന്ധം നാസാദ്വാരങ്ങളില്‍ തുളച്ചു കയറുകയാണെന്നും എന്‍ ആര്‍ മധു പറഞ്ഞു. വൈകുന്നേരങ്ങളില്‍ കേരളത്തിലെ തെരുവുകളില്‍ നടക്കുന്നത് ശ്മശാനത്തില്‍ നടക്കുന്നതു പോലെയാണ്. '' കഴിക്കുന്നത് 'ശവ വര്‍മയാണ്'. കഴിക്കുന്നത് 'വര്‍മയാണ്', കഴിക്കുന്നത് 'ശവമാണ്'. 'ശവവര്‍മ' കഴിച്ച് കേരളത്തില്‍ ഏറെ പേര്‍ മരിച്ചു. അതില്‍ ഒരു മുഹമ്മദ് ഇല്ല, ഒരു ആയിശ ഇല്ല, ഒരു തോമസ് ഇല്ല.. ആക്രാന്തം മൂത്ത് പണ്ടാരമടങ്ങാന്‍ ഇത് പോയി തിന്ന് ചാവുന്നവന്റെ പേര് ഹിന്ദുവെന്നാണ്.''-കൊല്ലം കുണ്ടറയില്‍ നടന്ന ഒരു ക്ഷേത്രപരിപാടിയില്‍ പ്രസംഗിക്കവെ മധു പറഞ്ഞു.

റാപ്പര്‍ വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നും മധു ആരോപിച്ചു. വേടിന്റെ പിന്നില്‍ വിഘടനവാദികളാണ്. വേടന്റെ പാട്ട് വിഘടന വാദം പ്രകടിപ്പിക്കുന്ന സാഹിത്യത്തെ വളര്‍ന്നു വരുന്ന തലമുറയെ മനസിലേക്ക് വിഷം കുത്തിവയ്ക്കുന്ന കലാഭാസമായി അരങ്ങ് വാഴുകയാണ്. വേടന്റെ പിന്നില്‍ ശക്തമായ സ്‌പോണ്‍സര്‍ ശക്തികള്‍ ഉണ്ട്. അത് സൂക്ഷ്മമായി പഠിച്ചാല്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കണ്ട് കഴിയുന്ന തമോമയ ശക്തികള്‍ അയാളുടെ പിന്നിലുണ്ടെന്ന് കൃത്യമാണ്. അത്തരം കലാഭാസങ്ങളെ നാലമ്പലങ്ങളില്‍ കടന്ന് വരുന്നത്. ചെറുത്ത് തോല്‍പ്പിക്കണം. വേടന്റെ പാട്ടിന് ആള് കൂടാന്‍ പാട്ട് വയ്ക്കുന്നവര്‍ അമ്പല പറമ്പില്‍ ക്യാബറയും വെയ്ക്കും എന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it