Sub Lead

പൗരത്വ ഭേദഗതി നിയമം: പുനരാലോചിക്കണമെന്ന് നോബേല്‍ പുരസ്‌കാര ജേതാക്കളായ അഭിജിത്ത് ബാനര്‍ജിയും എസ്തര്‍ ഡുഫ്‌ലോയും

ഭരണത്തിന്റെ കാര്യക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന സര്‍ക്കാരിന്റെ ലക്ഷണമല്ല പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വപട്ടികയുമെന്ന് ഇരുവരും കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമം: പുനരാലോചിക്കണമെന്ന് നോബേല്‍ പുരസ്‌കാര ജേതാക്കളായ അഭിജിത്ത് ബാനര്‍ജിയും എസ്തര്‍ ഡുഫ്‌ലോയും
X

ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതി പുനരാലോചിക്കണമെന്ന് നോബേല്‍ പുരസ്‌കാര ജേതാക്കളായ അഭിജിത്ത് ബാനര്‍ജിയും എസ്തര്‍ ഡുഫ്‌ലോയും. ഭരണത്തിന്റെ കാര്യക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന സര്‍ക്കാരിന്റെ ലക്ഷണമല്ല പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വപട്ടികയുമെന്ന് ഇരുവരും കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ അതിന്റെ ലക്ഷ്യങ്ങളില്‍ നിന്ന് വഴുതി മാറുകയാണ്. ജീവിതകാലം മുഴുവന്‍ ജീവിച്ച രാജ്യത്തെ പൗരനല്ല നിങ്ങളെങ്കില്‍ വേറെ ഒരു രാജ്യത്തിനും നിങ്ങളെ ആവശ്യമുണ്ടാകില്ല. ആരാണ് നിങ്ങള്‍? ഇതാണ് ചെറുപ്പക്കാരെ അസ്വസ്ഥരാക്കുന്നതെന്നും ദമ്പതികളായ അഭിജിത്ത് ബാനര്‍ജിയും എസ്തര്‍ ഡുഫ്‌ലോയും പറഞ്ഞു. 2019ല്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൈക്കല്‍ ക്രെമറിനൊപ്പം അഭിജിത്ത് ബാനര്‍ജിയും എസ്തര്‍ ഡുഫ്‌ലോയുമാണ് നേടിയത്.

പൗരത്വ ഭേദഗതി ബില്‍ നിയമമായതിനു പിന്നാലെ രാജ്യവ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. സര്‍വ്വകലാശാലകളില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യം മുഴുവന്‍ വ്യാപിക്കുകയായിരുന്നു. 20 ലേറെ പേരാണ് പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടത്. നിരവധി പ്രമുഖര്‍ ജയിലിലാണ്.

Next Story

RELATED STORIES

Share it