Sub Lead

ഇനിയൊരു മസ്ജിദും വഖ്ഫ് ഭൂമിയും കൈയേറാന്‍ അനുവദിക്കില്ല: മൗലാനാ അഹമ്മദ് ബേഗ് നദ് വി

കുതന്ത്രങ്ങള്‍ മെനഞ്ഞും വിദ്വേഷം പ്രചരിപ്പിച്ചും ബാബരി മസ്ജിദ് പിടിച്ചെടുത്തത് പോലെ ഭാവിയില്‍ ഏതെങ്കിലും മസ്ജിദുകള്‍ പിടിച്ചെടുക്കാന്‍ വന്നാല്‍ സകലമാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തി ജനകീയ പ്രതിരോധത്തിന് ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ നേതൃത്വം നല്‍കും

ഇനിയൊരു മസ്ജിദും വഖ്ഫ് ഭൂമിയും കൈയേറാന്‍ അനുവദിക്കില്ല: മൗലാനാ അഹമ്മദ് ബേഗ് നദ് വി
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദിനുമേല്‍ അന്യായമായി അവകാശവാദമുന്നയിച്ച് തകര്‍ത്ത് വിചിത്രമായ വിധിയിലൂടെ കൈയ്യടക്കിയത് പോലെ ഇന്ത്യയില്‍ മറ്റേതെങ്കിലും മസ്ജിദിനു മേലോ വഖ്ഫ് ഭൂമിയിലോ അവകാശവാദം ഉന്നയിച്ചു കൈക്കലാക്കാമെന്ന് സംഘപരിവാറോ അനുബന്ധ സംഘടനകളോ വ്യാമോഹിക്കേണ്ടതില്ലെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് മൗലാനാ അഹമ്മദ് ബേഗ് നദ് വി പ്രസ്താവിച്ചു.

ഉത്തര്‍പ്രദേശിലെ മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദും വഖ്ഫ് ഭൂമിയും കൈക്കലാക്കുക എന്ന ദുരുദ്ദേശ്യത്തോടെ 80 സന്യാസിമാര്‍ ചേര്‍ന്ന് ശ്രീകൃഷ്ണ ജന്മഭൂമി നിര്‍മാണ്‍ ന്യാസ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത് വീണ്ടുമൊരു ബാബരി ആവര്‍ത്തിക്കാനായി അടുത്ത അജണ്ട ആര്‍എസ്എസ് പുറത്തെടുക്കാനാണ്. ബാബരി മസ്ജിദടങ്ങുന്ന വഖ്ഫ് ഭൂമി ഒരു സുപ്രിംകോടതി വിധിയിലൂടെ സംഘപരിവാര്‍ സ്വന്തമാക്കിയപ്പോള്‍ ഇനിയൊരു മസ്ജിദിനു മേലും അവകാശവാദം ഉന്നയിക്കില്ലെന്നു പറഞ്ഞ് സമാധാനിച്ച മുസ്ലിം സംഘടനകള്‍, സംഘപരിവാറിന്റെ അജണ്ടകളെ തിരിച്ചറിയാതെ പോവരുത്. ആര്‍എസ്എസിന്റെ ഹിന്ദു രാഷ്ട്ര ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനുള്ള വഴി എളുപ്പമാക്കുകയായിരുന്നു ഇതുവരെ മതേതര കക്ഷികള്‍ ചെയ്തത്. രാജ്യം തകരാതിരിക്കാന്‍ ഹിന്ദുത്വര്‍ക്കെതിരേ മുഴുവന്‍ രാജ്യസ്‌നേഹികളും ഒരുമിച്ചുവരേണ്ട സന്ദര്‍ഭമാണിത്.

കുതന്ത്രങ്ങള്‍ മെനഞ്ഞും വിദ്വേഷം പ്രചരിപ്പിച്ചും ബാബരി മസ്ജിദ് പിടിച്ചെടുത്തത് പോലെ ഭാവിയില്‍ ഏതെങ്കിലും മസ്ജിദുകള്‍ പിടിച്ചെടുക്കാന്‍ വന്നാല്‍ സകലമാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തി ജനകീയ പ്രതിരോധത്തിന് ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ നേതൃത്വം നല്‍കും. മസ്ജിദുകളും വഖ്ഫ് ഭൂമികളും സംരക്ഷിക്കുന്നതിന്റെ കടമ യഥാര്‍ഥ മുസ് ലിംകളുടേതാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ബാബരി മസ്ജിദ് വിസ്മരിക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും പ്രസ്താവനയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it