Sub Lead

ഒരു കേസിലും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്ന് മുകേഷ്

ഒരു കേസിലും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്ന് മുകേഷ്
X

കൊല്ലം: ഒരു കേസുകളിലും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്ന് സിപിഎം എംഎല്‍എയും നടനുമായ മുകേഷ്. യുവനടിയെ തട്ടിക്കൊണ്ടുപോയ കേസിലെ വിചാരണക്കോടതി വിധിയെ കുറിച്ചുള്ള ചോദ്യത്തിനാണ് മുകേഷ് ഇങ്ങനെ മറുപടി നല്‍കിയത്. വിധി പകര്‍പ്പ് കിട്ടിയ ശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്നും അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ തീരുമാനം വലിയതാണെന്നും മുകേഷ് പറഞ്ഞു. ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി എല്ലാവരും കണ്ടതാണെന്നും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നാണ് തന്റെ വാദമെന്നും മുകേഷ് പറഞ്ഞു.

''വിധി പകര്‍പ്പ് കിട്ടിയ ശേഷം എന്തെങ്കിലും പറയാം. സര്‍ക്കാര്‍ വ്യക്തമായി കാര്യങ്ങള്‍ പറയുന്നുണ്ട്, എന്നെ ആരും ഇക്കാര്യം പറയാന്‍ ഏല്‍പിച്ചിട്ടില്ല. സിനിമാ സംഘടനയില്‍ ഞാന്‍ ഭാരവാഹി അല്ല, ഒരു അംഗം മാത്രമാണ്. ദിലീപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഭാരവാഹികള്‍ തീരുമാനം എടുക്കട്ടെ. അതിനാണല്ലോ അവരെ തിരഞ്ഞെടുത്തിരിക്കുന്നത്. വിധിയില്‍ ചിലര്‍ക്ക് സന്തോഷവും ചിലര്‍ക്ക് നിരാശയും ഉണ്ട്. അപ്പീല്‍ പോകാനുള്ള സര്‍ക്കാരിന്റെ തീരുമാനം വലിയതാണ്. ദിലീപ് ഉന്നയിച്ച ഗൂഢാലോചന പരാതി ഇനി തെളിയേണ്ട കാര്യമാണ്. നമ്മള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ല''-മുകേഷ് പറഞ്ഞു.ഒരു നടിയെയും മറ്റൊരു സ്ത്രീയേയും വര്‍ഷങ്ങള്‍ക്ക് മുമ്പ് പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയാണ് മുകേഷ്. കേസില്‍ നിലവില്‍ ജാമ്യത്തിലാണ്.

Next Story

RELATED STORIES

Share it