Sub Lead

ജാമ്യം തേടി അര്‍നബ് ഗോസ്വാമി സുപ്രിം കോടതിയില്‍

ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരേയാണ് അര്‍നബ് സുപ്രിം കോടതിയെ സമീപിച്ചത്.

ജാമ്യം തേടി അര്‍നബ് ഗോസ്വാമി സുപ്രിം കോടതിയില്‍
X

ന്യൂഡല്‍ഹി: ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ജാമ്യം തേടി സുപ്രിം കോടതിയെ സമീപിച്ചു. ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരേയാണ് അര്‍നബ് സുപ്രിം കോടതിയെ സമീപിച്ചത്. മഹാരാഷ്ട്രാ സര്‍ക്കാര്‍, മുംബൈ പോലിസ്, കേന്ദ്ര സര്‍ക്കാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.

അര്‍നബിന് ഇന്നലെ ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യത്തിനായി അര്‍നബിന് കീഴ്ക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ എസ്എസ് ഷിന്‍ഡെ, എംഎസ് കാര്‍നിക് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ വിധി.

അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്ക്, അന്‍വേയുടെ മാതാവ് എന്നിവരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട 2018ലെ കേസിന്റെ പേരിലാണ് അര്‍നബിനെ കഴിഞ്ഞ ബുധനാഴ്ച മുംബൈയിലെ വസതിയില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ പോലിസ് സംഘത്തിലെ വനിത ഓഫിസറോട് അപമര്യാദയായി പെരുമാറിയ അര്‍നബിനെതിരേ മറ്റൊരു കേസ് കൂടി മുംബൈ പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിസി 34, 353, 504,506, വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കസ്റ്റഡിയില്‍ ഫോണ്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ര്‍ന്ന് കഴിഞ്ഞ ദിവസം അര്‍ണബിനെ തലോജ ജയിലിലേക്കു മാറ്റിയിരുന്നു.

Next Story

RELATED STORIES

Share it