Sub Lead

തൊഴിലാളികളെ അവഗണിച്ച് ഒരു സര്‍ക്കാരിനും മുന്നോട്ടു പോകാനാവില്ല അഡ്വ : എ എ റഹീം

തൊഴിലാളികളെ അവഗണിച്ച് ഒരു സര്‍ക്കാരിനും മുന്നോട്ടു പോകാനാവില്ല അഡ്വ : എ എ റഹീം
X

എടപ്പാള്‍: തൊഴിലാളികളെ അവഗണിച്ചു ഒരു സര്‍ക്കാരിനും മുന്നോട്ടു പോകാനാവില്ലെന്നു എസ് ഡി റ്റി യു സംസ്ഥാന ട്രഷറര്‍ അഡ്വ : എ എ റഹീം. സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂണിയന്‍ മലപ്പുറം ജില്ലാ കമ്മിറ്റി എടപ്പാളില്‍ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ പാര്‍ട്ടിയാണെന്ന് പറഞ്ഞു അധികാരത്തിലെത്തിയ ശേഷം അവരെ വഞ്ചിക്കുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ഫത്താഹ് പൊന്നാനി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അലി കണ്ണിയത്ത്, വൈസ് പ്രസിഡന്റ് കാദര്‍ എടപ്പാള്‍, തവനൂര്‍ ഏരിയ പ്രസിഡന്റ് മുസ്തഫ മറവഞ്ചേരി സംസാരിച്ചു.




Next Story

RELATED STORIES

Share it