Sub Lead

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാതെ ഇസ്രായേലുമായി ഒരു നയതന്ത്ര ബന്ധവുമില്ലെന്ന് സൗദി

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാതെ ഇസ്രായേലുമായി ഒരു നയതന്ത്ര ബന്ധവുമില്ലെന്ന് സൗദി
X
റിയാദ്: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാതെ ഇസ്രായേലുമായി യാതൊരു നയതന്ത്ര ബന്ധവും സ്ഥാപിക്കില്ലെന്ന് സൗദി അറേബ. കിഴക്കന്‍ ജെറുസലേം തലസ്ഥാനമായി 1967ലെ അതിര്‍ത്തി പ്രകാരം ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയും ഗസ മുനമ്പിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഇസ്രായേലുമായി നയതന്ത്രബന്ധം ഉണ്ടാവില്ലെന്നാണ് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ഗസയില്‍ നിന്ന് ഇസ്രായേല്‍ സേനയെ പൂര്‍ണമായി പിന്‍വലിക്കുന്നതിനെ ആശ്രയിച്ചിരിക്കും നോര്‍മലൈസേഷനെന്നും മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയും ഇസ്രായേലും ചര്‍ച്ചകള്‍ തുടരാന്‍ തയ്യാറാണെന്ന് യുഎസ് ഭരണകൂടത്തിന് വിവരം ലഭിച്ചതായി യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സൗദിയുടെ പ്രസ്താവന. സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള സാധാരണവല്‍ക്കരണം വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ നേരത്തേ പറഞ്ഞിരുന്നു. 'ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം വേഗത്തിലാക്കുക വഴി ഫലസ്തീന്‍ ജനതയ്ക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയും. അങ്ങനെ എല്ലാവര്‍ക്കും സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാനാവുമെന്നാണ് മന്ത്രാലയം അറിയിച്ചത്. ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ തൂഫാനുല്‍ അഖ്‌സയ്ക്കു പിന്നാലെ ഇസ്രായേല്‍ ആക്രമണത്തില്‍ കുറഞ്ഞത് 27,585 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 66,978 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ ആക്രമണം ഗസയിലെ ജനസംഖ്യയുടെ 85 ശതമാനം പേര്‍ക്കും ഭക്ഷണവും ശുദ്ധജലവും മരുന്നുകളുടെയും രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്നതായി ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Next Story

RELATED STORIES

Share it