Sub Lead

ഏപ്രില്‍ 29 വരെ ഡല്‍ഹിയിലെ ലാല്‍ മസ്ജിദ് പൊളിച്ചുമാറ്റില്ലെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍

അതുവരെ പള്ളി പൊളിക്കലുമായി ബന്ധപ്പെട്ട് യാതൊരു നടപടിയുമുണ്ടാകില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ കോടതിയെ അറിയിച്ചു.

ഏപ്രില്‍ 29 വരെ ഡല്‍ഹിയിലെ ലാല്‍ മസ്ജിദ് പൊളിച്ചുമാറ്റില്ലെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍
X

ന്യൂഡല്‍ഹി: ഏപ്രില്‍ 29 വരെ ലോധി റോഡിലെ ലാല്‍ മസ്ജിദുമായി ബന്ധപ്പെട്ട് തുടര്‍നടപടികളൊന്നും സ്വീകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. പള്ളി പൊളിക്കാനുള്ള നീക്കത്തിനെതിരേ ഡല്‍ഹി വഖ്ഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹരജിയില്‍ പ്രതികരണം അറിയിക്കാന്‍ കൂടുതല്‍ സമയം തേടിയതിനാലാണിത്. അതുവരെ പള്ളി പൊളിക്കലുമായി ബന്ധപ്പെട്ട് യാതൊരു നടപടിയുമുണ്ടാകില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ കോടതിയെ അറിയിച്ചു.1970 മുതല്‍ പള്ളി ഒരു വഖഫ് സ്വത്താണെന്നും ഭൂമിയുടെ അവകാശം സംബന്ധിച്ച തര്‍ക്കം വഖഫ് ട്രിബ്യൂണലിന് മുമ്പാകെ നിലനില്‍ക്കുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നു.

ഹിയറിംഗ് ഏപ്രില്‍ 29 ലേക്ക് മാറ്റുന്നതിന് മുമ്പ് ട്രൈബ്യൂണലിലെ ഒഴിവുകള്‍ ഉടന്‍ നികത്തി വേഗത്തില്‍ മുന്നോട്ട് പോവാന്‍ ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പള്ളി പൊളിക്കാന്‍ നീക്കമുണ്ടെങ്കില്‍ അതിനെക്കുറിച്ച് കോടതിയെ അറിയിക്കണമെന്ന് ചൊവ്വാഴ്ച കേന്ദ്രത്തോടും കേന്ദ്ര റിസര്‍വ് പോലിസ് സേനയോടും കോടതി ആവശ്യപ്പെട്ടിരുന്നു. കോടതിയെ അറിയിക്കാതെ പള്ളിപൊളിക്കുന്നതിനു വല്ല നടപടിയും സ്വീകരിച്ചാല്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആവര്‍ത്തിച്ചുള്ള നീട്ടിവെക്കലും വഖഫ് െ്രെടബ്യൂണലില്‍ അംഗങ്ങളുടെ ഒഴിവുകള്‍ നികത്താത്തതും മൂലം കേസുകള്‍ നീണ്ടു പോവുകയാണെന്ന് വഖഫ് ബോര്‍ഡിനെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്‌ജോയ് ഘോസ് പറഞ്ഞു.ലോധി റോഡിനടുത്തുള്ള അലിഗഞ്ചിലെ ലിങ്ക് റോഡിന് സമീപമുള്ള ശ്മശാനവും പള്ളിയും ഒരു വഖഫ് സ്വത്താണെന്ന് വഖഫ് ഹരജിയില്‍ ചൂണ്ടിക്കാട്ടി. ശ്മശാന സ്ഥലം സിആര്‍പിഎഫ് കൈവശപ്പെടുത്തിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it