തരൂര്‍ പരാതി നല്‍കിയിട്ടില്ല; എല്ലാവരും ഒറ്റക്കെട്ടെന്ന് എഐസിസി നിരീക്ഷകന്‍
മണ്ഡലത്തില്‍ പ്രചാരണം വേണ്ടവിധം നടക്കുന്നില്ലെന്ന് ശശി തരൂര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരില്‍ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നു എഐസിസി നിരീക്ഷകന്‍ നാന പഠോളെ. തിരുവനന്തപുരം മണ്ഡലത്തില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ പ്രചാരണം വേണ്ടവിധം നടക്കുന്നില്ലെന്ന് ശശി തരൂര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം നിഷേധിക്കാനോ സ്ഥിരീകരിക്കാനോ തരൂര്‍ തയ്യാറായിരുന്നില്ല. ഇതിനു പിന്നാലെ എഐസിസി നിരീക്ഷകനായി നാന പഠോളെയെ തിരുവനന്തപുരത്ത് നിയോഗിക്കുക കൂടി ചെയ്തതോടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രചാരണത്തില്‍ പാളിച്ചയുണ്ടെന്നത് ഏകദേശം സ്ഥിരീകരിക്കുന്ന വിധത്തിലായി. അതേസമയം, തിരുവനന്തപുരത്തെ പ്രവര്‍ത്തനങ്ങളില്‍ ഇനി പാളിച്ചയുണ്ടാവരുതെന്ന് കെപിസിസി ജില്ലാ നേതൃത്വത്തിന് കര്‍ശന നിര്‍ദേശം നല്‍കി. എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ ജില്ലാ നേതാക്കളുമായി ചര്‍ച്ചനടത്തി.
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMT