രാജ്യത്തെ 90 ശതമാനം രോഗികളും എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍: കേന്ദ്ര ആരോഗ്യമന്ത്രി
ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ധന റെക്കോര്‍ഡിലെത്തിയതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം, രാജ്യത്തെ ചില പോക്കറ്റുകളില്‍ രോഗവ്യാപനം ഉയര്‍ന്ന നിലയിലാണ്. 90 ശതമാനം രോഗികളും എട്ട് സംസ്ഥാനങ്ങളിലാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ധന റെക്കോര്‍ഡിലെത്തിയതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
സംസ്ഥാനങ്ങളിലെ ആശുപത്രികളിലെ ഐസിയുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ഉപേദശങ്ങളും നല്‍കാനും വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ചിട്ടുണ്ടെന്നും ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതാണ് എന്നാണ് ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം ശരിയായ കാഴ്ചപ്പാടോടെയാണ് വിലയിരുത്തേണ്ടത്. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് പത്തുലക്ഷം പേരില്‍ 538 ആളുകള്‍ എന്ന നിലയിലാണ്. അതേസമയം ലോകശരാശരി 1453 ആണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
RELATED STORIES
ബാലഗോകുലം പരിപാടിയുടെ ഉദ്ഘാടക മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി
19 Aug 2022 6:57 AM GMTബാലഗോകുലം ശോഭായാത്ര ഉദ്ഘാടകയായി മുന്‍ കോണ്‍ഗ്രസ് നേതാവ്
19 Aug 2022 5:59 AM GMTആക്ടിവിസ്റ്റ് ആബിദ് അടിവാരത്തിന്റെ ഭാര്യ വാഹനാപകടത്തില്‍ മരണപ്പെട്ടു
19 Aug 2022 4:55 AM GMTറോഡുകളുടെ ശോചനീയാവസ്ഥ;ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
19 Aug 2022 4:12 AM GMTശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആംബുലന്‍സ് തടഞ്ഞ് നിറുത്തി...
19 Aug 2022 3:41 AM GMTനന്ദു ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരേ കേസ്
19 Aug 2022 3:22 AM GMT