Sub Lead

അറസ്റ്റ് ഭയന്ന് ആള്‍ദൈവം നിത്യാനന്ദ രാജ്യം വിട്ടെന്ന് പോലിസ്

വിദേശത്തേക്കു കടന്നവരെ തിരിച്ചെത്തിക്കാന്‍ അവിടുത്തെ സര്‍ക്കാരിനോട് ആവശ്യപ്പെടണമെങ്കില്‍ അയാളുടെ സ്ഥലവും പൗരത്വ വിവരങ്ങളും അറിയണമെന്നും നിത്യനന്ദയെ കുറിച്ച് ഇത്തരം വിവരങ്ങളൊന്നും ലഭ്യമല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

അറസ്റ്റ് ഭയന്ന് ആള്‍ദൈവം നിത്യാനന്ദ രാജ്യം വിട്ടെന്ന് പോലിസ്
X

അഹമ്മദാബാദ്: കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ച കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ രാജ്യം വിട്ടതായി ഗുജറാത്ത് പോലിസ്. നിത്യാനന്ദയ്‌ക്കെതിരേ വിദേശ സംഭാവന ലഭിക്കുന്നതിന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ആശ്രമത്തില്‍ തടങ്കലില്‍ വച്ചെന്ന പരതിയില്‍ പോലിസ് കേസെടുത്തിരുന്നു. ബെംഗളൂരു സ്വദേശികളായ ദമ്പതികള്‍ തങ്ങളുടെ രണ്ട് പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിക്കുന്നുവെന്നു കാണിച്ചു നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ നിത്യാനന്ദയുടെ അഞ്ച് സഹായികളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നതിനിടെയാണ് രാജ്യം വിട്ടത്. നിത്യാനന്ദ രാജ്യം വിട്ടെന്നും ആവശ്യമെങ്കില്‍ കസ്റ്റഡി ആവശ്യപ്പെടുമെന്നും അഹമ്മദാബാദ് എസ് പി ആര്‍വി അസരി പറഞ്ഞു.

അതേസമയം, കരീബിയന്‍ ദ്വീപ് സമൂഹമായ ട്രിനിഡാഡ് ആന്റ് ടുബാഗോയില്‍ നിത്യാനന്ദയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. അഹമ്മദാബാദിലെ ആശ്രമം പ്രവര്‍ത്തനങ്ങള്‍ക്കായി അനുയായികളില്‍ നിന്ന് സംഭാവന ശേഖരിക്കാനാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലിസ് പറയുന്നത്. കേസില്‍ നിത്യാനന്ദയുടെ ശിഷ്യരായ സാധ്വി പ്രാണ്‍പ്രിയാനന്ദ, പ്രിയതത്വ റിദ്ദി കിരണ്‍ എന്നീ സ്ത്രീകളെ പോലിസ് അറസ്റ്റ് ചെയ്തു. തടങ്കലില്‍ വച്ചതിനും ബാലവേല ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തത്. എന്നാല്‍, നിത്യാനന്ദ രാജ്യം വിട്ടതിനെ കുറിച്ച് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നോ ഗുജറാത്ത് പോലിസില്‍ നിന്നോ ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചിട്ടില്ലന്നും വിദേശത്തേക്കു കടന്നവരെ തിരിച്ചെത്തിക്കാന്‍ അവിടുത്തെ സര്‍ക്കാരിനോട് ആവശ്യപ്പെടണമെങ്കില്‍ അയാളുടെ സ്ഥലവും പൗരത്വ വിവരങ്ങളും അറിയണമെന്നും നിത്യനന്ദയെ കുറിച്ച് ഇത്തരം വിവരങ്ങളൊന്നും ലഭ്യമല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.



Next Story

RELATED STORIES

Share it