Sub Lead

കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ്

കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ്
X

കൊച്ചി: പട്ടിമറ്റത്ത് യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലിസ്. പട്ടിമറ്റം ചേലക്കുളം പൂച്ചക്കുഴി വെള്ളേക്കാട്ട് വീട്ടില്‍ നിഷ(38)യാണ് കൊല്ലപ്പെട്ടത്. നിഷയുടെ ഭര്‍ത്താവ് നാസറിനെ പോലിസ് ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

ഇന്നു പുലര്‍ച്ചെയാണ് നിഷയെ വീടിന്റെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. നാസറാണ് നിഷ മരിച്ച കാര്യം അയല്‍വാസികളെ അറിയിച്ചത്. കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചു കൊന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ സൂചന.

Next Story

RELATED STORIES

Share it