Sub Lead

നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ ഹര്‍ജി ഇന്ന്സുപ്രിം കോടതി പരിഗണിക്കും

2012ല്‍ കേസില്‍ അറസ്റ്റിലാകുമ്പോള്‍ 18 വയസ് തികഞ്ഞിരുന്നില്ലെന്നാണ് പവന്‍ ഗുപ്തയുടെ വാദം. അതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.

നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ ഹര്‍ജി ഇന്ന്സുപ്രിം കോടതി പരിഗണിക്കും
X

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ കുറ്റവാളിയായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന്പരിഗണിക്കും. 2012ല്‍ കേസില്‍ അറസ്റ്റിലാകുമ്പോള്‍ 18 വയസ് തികഞ്ഞിരുന്നില്ലെന്നാണ് പവന്‍ ഗുപ്തയുടെ വാദം. അതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. നേരത്തെ ഈ ആവശ്യം ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗബെഞ്ചാണ് കേസ് രാവിലെ പത്തരക്ക് പരിഗണിക്കുന്നത്.

കേസിലെ മറ്റൊരു കുറ്റവാളിയായ മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ദില്ലി കോടതി ഇറക്കിയിരിക്കുന്ന പുതിയ മരണവാറണ്ട്. അതേസമയം രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളി നളിനിയോട് സോണിയ ഗാന്ധി ക്ഷമിച്ചത് നിര്‍ഭയയുടെ അമ്മ മാതൃകയാക്കണം എന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്!സിംഗ് ട്വീറ്റ് ചെയ്തിരുന്നു. ഇന്ദിരാ ജയ്!സിംഗിനെ പോലുള്ളവര്‍ കുറ്റവാളികള്‍ക്കൊപ്പം നില്‍ക്കുന്നു എന്നായിരുന്നു അതിന് നിര്‍ഭയയുടെ അമ്മയുടെ മറുപടി.




Next Story

RELATED STORIES

Share it