നിപ: ഉറവിടം കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചു; അഞ്ചു പേര്‍ ഐസോലേഷന്‍ വാര്‍ഡില്‍
എത്രയും പെട്ടെന്ന് തന്നെ ഉറവിടം കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ പറഞ്ഞു കുടുതല്‍ വിദഗ്ദരെ ആവശ്യമുണ്ടെങ്കില്‍ അവര്‍ തന്നെ വിളിച്ചു വരുത്തും.ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം, നിരീക്ഷണം, എന്നീ മേഖലകളിലും കേന്ദ്ര സംഘത്തിന്റെ സഹായം ലഭിക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.അഞ്ചു പേരെയാണ് പനിയുടെ ലക്ഷണങ്ങളുമായി കളമശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്
കൊച്ചി: എറണാകുളം പറവൂര്‍ വടക്കേക്കര സ്വദേശിയായ യുവാവിന് നിപ സ്ഥിരീകരിച്ചതിനു പിന്നാലെ ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചു.എറണാകുളത്തെത്തിയിരിക്കുന്ന കേന്ദ്രസംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ ഉറവിടം കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ പറഞ്ഞു കുടുതല്‍ വിദഗ്ദരെ ആവശ്യമുണ്ടെങ്കില്‍ അവര്‍ തന്നെ വിളിച്ചു വരുത്തും.ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം, നിരീക്ഷണം, എന്നീ മേഖലകളിലും കേന്ദ്ര സംഘത്തിന്റെ സഹായം ലഭിക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.അഞ്ചു പേരെയാണ് പനിയുടെ ലക്ഷണങ്ങളുമായി കളമശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.ഇതില്‍ മൂന്നു പേര്‍ രോഗം ബാധിച്ച യുവാവിനെ പരിചരിച്ച ആശുപത്രിയിലെ നേഴ്‌സുമാരും ഒരാള്‍ സഹപാഠിയുമാണ്. മറ്റൊരാളെയും ചില രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ഇദ്ദേഹം യുവാവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരുടെ പട്ടികയില്‍ വരുന്നതല്ല. എന്നാല്‍ ചില ലക്ഷണങ്ങള്‍ കണ്ടതുകൊണ്ട് അഡ്മിറ്റു ചെയ്തതാണെന്നും മന്ത്രി വ്യക്തമാക്കി.ഇവരുടെ രക്തമടക്കമുളള സാമ്പിളുകള്‍ ഇന്ന് ലാബുകളിലേക്ക് പരിശോധനയ്ക്കായി അയക്കും.ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, പൂനയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവടങ്ങളിലേക്കാണ് അയക്കുന്നത്.ഇതിന്റെ ഫലം വന്നതിനു ശേഷം മാത്രമെ ഇവര്‍ക്ക് രോഗ ബാധ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. വരുന്ന ദിവസങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള രോഗ ബാധിതനായ യുവാവിന്റെ ആരോഗ്യ നില ഇപ്പോഴും കുഴപ്പമില്ലാതെ തുടരുന്നുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പ്രവര്‍ത്തനങ്ങള്‍ കൃത്യമായി അവലോകനം ചെയ്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്റും സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ പിന്തുണ നല്‍കുന്നു. ഭയപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല എന്നും കൂട്ടായപ്രവര്‍ത്തനങ്ങളിലൂടെ ഈ പ്രതിസന്ധിയെ നേരിടാനാവുമെന്നും മന്ത്രി പറഞ്ഞു. വിവിധ കേന്ദ്ര സംഘങ്ങളും ജില്ലയില്‍ എത്തിയിട്ടുണ്ട്. 311 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇവരോട് വീടുകളില്‍ തന്നെ തുടരാനും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് നിപ്പയെ സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികൈക്കൊള്ളുമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. രണ്ട് കേസുകള്‍ കണ്ടെത്തി പോലിസിന് തുടര്‍നടപടികള്‍ക്കായി നല്‍കിയെന്നും കലക്ടര്‍ വ്യക്തമാക്കി.
RELATED STORIES
സഞ്ജീവ് ഭട്ടിന്റെ ഹരജികള്‍ സുപ്രിംകോടതി തള്ളി; തുടര്‍ച്ചയായി...
3 Oct 2023 11:21 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില്‍ പാര്‍ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍...
3 Oct 2023 9:15 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്‍കുമാറിനെ...
3 Oct 2023 7:11 AM GMT