Sub Lead

എറണാകുളത്ത് ഒമ്പത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളടക്കം വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തിലാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. നിലവില്‍ ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.

എറണാകുളത്ത് ഒമ്പത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു;  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
X

കൊച്ചി: കനത്തെ മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചതഭ്

കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളടക്കം വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തിലാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. നിലവില്‍ ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. കണയന്നൂര്‍ താലൂക്കില്‍ എളംകുളം, പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത് വില്ലേജുകളിലായി ഏഴും, കൊച്ചി താലൂക്കില്‍ നായരമ്പലം തോപ്പുംപടി വില്ലേജുകളിലായി രണ്ട് ദുരിതാശ്വാസ ക്യാംപുകളുമാണ് തുറന്നിരിക്കുന്നത്.

കണയന്നൂര്‍ താലൂക്കില്‍ ഗവണ്‍മെന്റ് എച്ച്എസ്എസ് പനമ്പിള്ളിനഗര്‍, സെന്റ് റീത്താസ് എച്ച്എസ്എസ് പൊന്നുരുന്നി, കമ്മ്യൂണിറ്റി ഹാള്‍ ശാന്തിപുരം, സിസിപി എല്‍എം തേവര, ഗവണ്‍മെന്റ് എച്ച്എസ് ഇടപ്പള്ളി, ഉദയനഗര്‍ എസ് ഡി കോണ്‍വെന്റ് ഗാന്ധിനഗര്‍, വെണ്ണല ജിഎച്ച്എസ് എന്നിവിടങ്ങളിലും കൊച്ചി താലൂക്കില്‍ ദേവി വിലാസം എല്‍ പി എസ്, ജിഎച്ച്എസ് പനയപ്പിള്ളി എന്നിവിടങ്ങളിലുമാണ് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിരിക്കുന്നത്. വിവിധ ക്യാംപുകളിലായി 1600 ഓളം പേര്‍ നിലവിലുണ്ട്.


Next Story

RELATED STORIES

Share it