Sub Lead

നാലു കോടിയുടെ മയക്കുമരുന്നുമായി രാജ്യാന്തര ലഹരിമരുന്ന് കടത്ത് മാഫിയാ സംഘം കൊച്ചിയില്‍ പിടിയില്‍

ദക്ഷിണേന്ത്യന്‍ എയര്‍പോര്‍ട്ടുകള്‍ വഴി തായ്‌ലന്റ്, സിങ്കപ്പൂര്‍്, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് ലഹരി മരുന്നുകള്‍ കടത്തുന്ന സംഘമാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

നാലു കോടിയുടെ മയക്കുമരുന്നുമായി രാജ്യാന്തര ലഹരിമരുന്ന് കടത്ത് മാഫിയാ  സംഘം കൊച്ചിയില്‍ പിടിയില്‍
X

കൊച്ചി: എയര്‍പോര്‍ട്ടുകള്‍ വഴി വിദേശ രാജ്യങ്ങളിലേയ്ക്ക് ലഹരി മരുന്നുകള്‍ കടത്തുന്ന രാജ്യാന്തര മയക്ക് മരുന്ന് മാഫിയാ സംഘം കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി.ഹോങ്കോങ്ങ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ഡ്രഗ് കാര്‍ട്ടണില്‍ 'കോനാ ഗോള്‍ഡ്' എന്ന പേരില്‍ അറിയപെടുന്ന മയക്ക് മരുന്ന് മാഫിയാ ഗ്യാങ്ങില്‍പ്പെട്ട മാലിദ്വീപ് സ്വദേശികളായ അസീം ഹബീബ്(33), ഷിഫാഫ് ഇബ്രാഹിം (30), മുഹമ്മദ് സഫോഫ്(35), തമിഴ്‌നാട് കുളമാണിക്കം സ്വദേശി ആന്റണി സാമി (30) എന്നിവരാണ് പിടിയിലായത്.

ദക്ഷിണേന്ത്യന്‍ എയര്‍പോര്‍ട്ടുകള്‍ വഴി തായ്‌ലന്റ്, സിങ്കപ്പൂര്‍്, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് ലഹരി മരുന്നുകള്‍ കടത്തുന്ന സംഘമാണ് ഇവരെന്ന് പോലീസ് പറഞ്ഞു.ഇവരില്‍ നിന്നും ഷാംബൂ ബോട്ടിലുകളില്‍ നിറച്ച് കടത്താന്‍ തയ്യാറാക്കിയ നിലയിലുള്ള ഒന്നര ലിറ്ററോളം ഹൈ ഗ്രേഡ് 'ഹാഷിഷ് ഓയില്‍ ' കണ്ടെടുത്തു. ഇന്ത്യന്‍ ലഹരിമരുന്ന് മാര്‍ക്കെറ്റില്‍ തന്നെ നാല് കോടി രൂപയിലധികം വിലമതിക്കുന്ന ലഹരി വസ്തുവാണ് പിടികൂടിയത്.

ഇന്ത്യന്‍ നാര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ മാസങ്ങളായി തിരഞ്ഞിരുന്ന പ്രതികളെ,സിറ്റി പോലീസ് കമ്മീഷണര്‍ എം പി ദിനേശിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ ആണ് ഇവരെ പിടികൂടാനായത്. വിദേശ ടൂറിസ്റ്റുകള്‍ എന്ന നിലയില്‍ കൊച്ചി നഗരത്തിലെത്തിയ സംഘം ഹോട്ടലുകളില്‍ മാറി മാറി താമസിച്ച് വരികയായിരന്നു.മേനകയിലെ പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ നിന്നും കൊച്ചി സിറ്റി ഷാഡോ പോലീസും, സെന്‍ട്രല്‍ പോലീസും ചേര്‍ന്ന് ഇവരെ സാഹസികമായി കീഴ്‌പെടുത്തുകയായിരുന്നു.

തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്നും എത്തിച്ച ' ഹാഷിഷ് ഓയില്‍ 'നെടുമ്പാശേരി എയര്‍പോര്‍ട്ട് മാര്‍ഗം മാലിദ്വീപിലേക്ക് കടത്തുവാനായിരുന്നു പ്രതികളുടെ പദ്ധതി എന്ന് ഡി സി പി ജെ ഹിമേന്ദ്രനാഥ് പറഞ്ഞു, പിടിയിലായവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും വിശദമായി പരിശോധിച്ചതില്‍ നിന്നും, പ്രതികള്‍ എല്ലാവരും ഡിസംബര്‍ മാസത്തില്‍ തന്നെ നിരവധി തവണ മാലീ ദ്വീപ്, തായലെന്റ്, സിങ്കപ്പൂര് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നിരവധി തവണ ദക്ഷിണേന്ത്യന്‍ എയര്‍പോര്‍ട്ടുകള്‍ വഴി ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ദിവസത്തിലധികമായി ഷാഡോ സംഘം പ്രതികളെ നിരീക്ഷിച്ച് വരുകയായിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സി ഐ അനന്തലാല്‍, ഷാഡോ എസ് ഐ, എ ബി വിബിന്‍ സി പി ഒ മാരായ അഫ്‌സല്‍, ഹരിമോന്‍, സാനു, വിനോദ്,സനോജ്, സാനുമോന്‍, വിശാല്‍, സുനില്‍, അനില്‍, യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.


Next Story

RELATED STORIES

Share it