സ്വപ്‌ന സുരേഷിനെതിരേ കലാപ ആഹ്വാനത്തിന് പുതിയ കേസ്;അറസ്റ്റ് ഉടനില്ലെന്ന് കസബ പോലിസ്
മുന്‍ മന്ത്രി കെ ടി ജലീലും നേരത്തെ സ്വപ്‌നക്കെതിരേ കലാപ ആഹ്വാനത്തിന് ശ്രമം എന്ന് കാട്ടി പരാതി നല്‍കിയിരുന്നു

പാലക്കാട്:സ്വര്‍ണ കടത്ത് പ്രതി സ്വപ്‌ന സുരേഷിനെതിരേ കലാപാഹ്വാന ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പുതിയ കേസ്.സിപിഎം നേതാവ് സി പി പ്രമോദിന്റെ പരാതിയില്‍ കസബ പോലിസാണ് കേസെടുത്തിരിക്കുന്നത്.കേസില്‍ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് പോലിസ് അറിയിച്ചു.
കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കല്‍, ഐടി 65 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.സ്വപ്‌ന നേരത്തെ നല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് പരാതിയിലെ ആരോപണം.കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂ എന്ന് പോലിസ് അറിയിച്ചു.
സ്വപ്നയുടെ മൊഴികള്‍ വിശ്വസിച്ച് ചിലര്‍ ആക്രമണത്തിന് മുതിരുന്നതായും, ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും കാട്ടിയാണ് സിപിഎം നേതാവ് പരാതി നല്‍കിയത്. മുന്‍ മന്ത്രി കെ ടി ജലീലും നേരത്തെ സ്വപ്‌നക്കെതിരേ കലാപ ആഹ്വാനത്തിന് ശ്രമം എന്ന് കാട്ടി പരാതി നല്‍കിയിരുന്നു.
RELATED STORIES
കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMTപട്ടാമ്പി നഗരസഭ മുന്‍ ചെയര്മാന് കെഎസ് ബിഎ തങ്ങള്‍ അന്തരിച്ചു
30 July 2023 1:24 PM GMT