അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങവേ കുഞ്ഞ് മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മൂന്ന് ദിവസം പ്രായമായ കുഞ്ഞാണ് ഇന്നലെ മരിച്ചത്. കാവുണ്ടിക്കല്‍ ഊരിലെ മണികണ്ഠന്‍കൃഷ്ണവേണി ദമ്പതികളുടെ മകനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു പ്രസവം. മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടലേക്ക് മടങ്ങുമ്പോള്‍ ഗൂളിക്കടവില്‍ വച്ച് കുഞ്ഞിന് അനക്കമില്ലാതായി. ഉടനെആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ നവജാത ശിശുമരണമാണിത്. അഗളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മാര്‍ച്ച് 21ന് മേട്ടുവഴിയില്‍ മരുതന്‍ ജിന്‍സി ദമ്പതികളുടെ നാലുമാസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചിരുന്നു. മാര്‍ച്ച് ഒന്നിന് ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട് ഊരിലെ അയ്യപ്പന്‍ നഞ്ചമ്മാള്‍ ദമ്പതികളുടെ മൂന്നുദിവസം പ്രായമുള്ള ആണ്‍കുഞ്ഞും മരിച്ചു.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT