Sub Lead

''നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം; ഹമാസ് തിരിച്ചടിക്കണം'': ജി സുധാകരന്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം; ഹമാസ് തിരിച്ചടിക്കണം: ജി സുധാകരന്‍
X

മലപ്പുറം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരാക്കണമെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. ഹമാസ് തിരിച്ചടിക്കണമെന്നും ഐക്യരാഷ്ട്ര സഭ പുനഃസംഘടിപ്പിക്കണമെന്നും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ ജി സുധാകരന്‍ ആവശ്യപ്പെട്ടു.

'' ഹമാസ് അത്ര വലിയ ഭീകരസംഘടനയൊന്നും അല്ല. അവര്‍ തിരിച്ചടിക്കണം. ആധുനിക ആയുധങ്ങള്‍ സമാഹരിക്കണം. ഇസ്രയേലിന്റെ തലസ്ഥാനത്ത് ബോബ് വീണാലേ പ്രശ്നം അവസാനിക്കു. ഇസ്രയേല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡസന്‍ കണക്കിന് ആളുകളെ കൊന്നു. ഇതുപോലൊരു അതിക്രമം ലോകത്ത് എവിടെയും നടന്നിട്ടില്ല. എന്തിനാണ് ഐക്യരാഷ്ട്ര സഭ? ഇസ്രയേലിനെതിരേ പ്രമേയം കൊണ്ടുവന്നാല്‍ അമേരിക്ക വീറ്റോ ചെയ്യും. ആര്‍ക്കും വീറ്റോ പവര്‍ വേണ്ട. ഇന്ത്യ അനങ്ങുന്നില്ല. കാരണം ഇസ്രയേലുമായി സൗഹൃദമാണ്.'- സുധാകരന്‍ പറഞ്ഞു.

റഷ്യയെ ആക്രമിക്കാനുള്ള അമേരിക്കയുടെയും യൂറോപ്പിന്റെയും ഗൂഢാലോചനയാണ് യുക്രൈന്‍ യുദ്ധത്തിന് കാരണം. ഗസയില്‍ നടക്കുന്ന വംശഹത്യ, റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ ഗൗരവമേറിയ അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചൊന്നും ഇന്ത്യന്‍ കാമ്പസുകളില്‍ ചര്‍ച്ചകളോ പ്രതിഷേധങ്ങളോ ഉയരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it