Sub Lead

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവച്ച നേപ്പാള്‍ സ്വദേശിനി യുവതി അന്തരിച്ചു

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവച്ച നേപ്പാള്‍ സ്വദേശിനി യുവതി അന്തരിച്ചു
X

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ നേപ്പാള്‍ സ്വദേശിനി ദുര്‍ഗ കാമി (22) മരിച്ചു. വ്യാഴാഴ്ച രാത്രി 10.05 നായിരുന്നു മരണം. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനു ദുര്‍ഗയെ എക്‌മോ സപ്പോര്‍ട്ടില്‍ നിന്നു മാറ്റിയിരുന്നു. കട്ടിലില്‍ എഴുന്നേറ്റിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്‌തെങ്കിലും വൈകിട്ട് നാലോടെ ഹൃദയവും ശ്വാസകോശവും നിലച്ചു. ഡോക്ടര്‍മാര്‍ ആറുമണിക്കൂറോളം പരിശ്രമിച്ചെങ്കിലും ദുര്‍ഗയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല.

കഴിഞ്ഞമാസം 22 നായിരുന്നു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. വാഹനാപകടത്തില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചാത്തന്നൂര്‍ സ്വദേശി ഷിബുവിന്റെ ഹൃദയമാണു ദുര്‍ഗയ്ക്കു മാറ്റിവച്ചത്. ജനറല്‍ ആശുപത്രിയിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആയിരുന്നു ഇത്. ശസ്ത്രക്രിയയ്ക്കു ശേഷം സാധാരണ നിലയിലേക്കു തിരിച്ചുവന്ന ദുര്‍ഗ മരുന്നുകളോടു വേഗത്തില്‍ പ്രതികരിച്ചതു പ്രതീക്ഷ നല്‍കിയിരുന്നു.

മരുന്നുകള്‍ക്കു മാത്രം ആശുപത്രി 12 ലക്ഷം രൂപ ചെലവഴിച്ചു. 1.5 കോടി രൂപയാണു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ ജനറല്‍ ആശുപത്രി ചെലവാക്കിയത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യത്തെ ജില്ലാ ആശുപത്രിയെന്ന നേട്ടത്തിനും എറണാകുളം ജനറല്‍ ആശുപത്രി അര്‍ഹമായിരുന്നു. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച ദുര്‍ഗ കാമി 10 മാസത്തിലേറെയായി യോജിച്ച ഹൃദയത്തിനായി കാത്തിരിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it