Sub Lead

നവരാത്രി ആഘോഷം: സെപ്റ്റംബര്‍ 30ന് പൊതു അവധി

നവരാത്രി ആഘോഷം: സെപ്റ്റംബര്‍ 30ന് പൊതു അവധി
X

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ദുര്‍ഗാഷ്ടമി ദിനമായ സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. കൂടാതെ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഈ ദിവസം അവധിയായിരിക്കും. എന്നാല്‍, സെപ്റ്റംബര്‍ 30-ന് നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍, നിയമസഭയുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഉദ്യോഗസ്ഥര്‍ക്ക് അവധി ബാധകമല്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. നിലവില്‍ ഒക്ടോബര്‍ 1, 2 തീയതികളിലും സംസ്ഥാനത്ത് പൊതുഅവധിയാണ്.

Next Story

RELATED STORIES

Share it