കായികമായി കൈകാര്യം ചെയ്യാമെന്നാണ് ഭാവമെങ്കില്‍ തെരുവില്‍ നേരിടും: കെ സുധാകരന്‍ എംപി

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരെ നരനായാട്ട് നടത്തി സൈ്വര്യമായി സഞ്ചാരം നടത്താമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ കല്യാശ്ശേരിയില്‍ സിപിഎം ക്രിമിനലുകള്‍ നടത്തിയ ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. മുഖ്യമന്ത്രി കരിങ്കൊടി കാട്ടുന്നത് ക്രിമിനല്‍ കുറ്റമാണോ?. അധികാരത്തിന്റെ ബലത്തില്‍ ചോര തിളയ്ക്കുന്ന സിപിഎം ക്രിമിനലുകള്‍ക്ക് അത് തണുപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ പിടിച്ചുകൊടുക്കുന്നതാണോ പോലിസിന്റെ നിയമപാലനം. അങ്ങനെയെങ്കില്‍ അത് അനുസരിക്കാന്‍ ഞങ്ങളും ഒരുക്കമല്ല. നിയമം കൈയിലെടുക്കുന്ന സിപിഎം ക്രിമിനലുകള്‍ക്ക് സംരക്ഷണം ഒരുക്കി യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ കായികമായി കൈകാര്യം ചെയ്യാമെന്നാണ് ഭാവമെങ്കില്‍ അതിനെ ഞങ്ങളും തെരുവില്‍ നേരിടും. സിപിഎം ബോധപൂര്‍വം ആസുത്രണം ചെയ്ത ആക്രമമാണിത്. പ്രതിഷേധക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയൊതുക്കി ജനത്തിന്റെ പരാതിപോലും കേള്‍ക്കാതെ ആഢംബര ബസ്സില്‍ ഉല്ലാസയാത്ര നടത്താന്‍ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
RELATED STORIES
ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTപി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം...
5 Dec 2023 5:31 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTചെന്നൈയില്‍ പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMT