Sub Lead

ആബെയുടെ മരണത്തില്‍ ഇന്ന് രാജ്യത്ത് ദു:ഖാചരണം: ചെങ്കോട്ടയില്‍ ദേശീയ പതാക താഴ്ത്തി കെട്ടി

ആബെയുടെ മരണത്തില്‍ ഇന്ന് രാജ്യത്ത് ദു:ഖാചരണം: ചെങ്കോട്ടയില്‍ ദേശീയ പതാക താഴ്ത്തി കെട്ടി
X

ന്യൂഡല്‍ഹി: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ മരണത്തില്‍ രാജ്യത്ത് ഇന്ന് ദുഖാചരണം. രാഷ്ട്രപതി ഭവനിലും പാര്‍ലമെന്റിലും ചെങ്കോട്ടയിലും ദേശീയ പതാക പകുതി താഴ്ത്തികെട്ടി. ഷിന്‍സോ ആബേയുടെ മരണത്തില്‍ ഒരു ദിവസത്തെ ദുഖാചരണമാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഔദ്യോഗികമായ ആഘോഷപരിപാടികളും ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഉണ്ടായിരിക്കില്ല. ഷിന്‍സോ ആബേയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കള്‍ ഇന്നലെ അനുശോചിച്ചിരുന്നു.

Next Story

RELATED STORIES

Share it