Sub Lead

ഓക്‌സിജന്‍ നിര്‍മിക്കണം; തൂത്തുക്കുടി വേദാന്ത സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ സുപ്രിംകോടതിയുടെ അനുമതി

പത്തുദിവസത്തിനുള്ളില്‍ പ്ലാന്റില്‍നിന്ന് ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ഈ ഓക്‌സിജന്‍ സൗജന്യമായി കേന്ദ്രത്തിനു നല്‍കണമെന്നും കോടതി പറഞ്ഞു. അഞ്ചംഗ മേല്‍നോട്ട സമിതിയുടെ നേതൃത്വത്തിലായിരിക്കും പ്ലാന്റ് തുറക്കുക.

ഓക്‌സിജന്‍ നിര്‍മിക്കണം; തൂത്തുക്കുടി വേദാന്ത സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ സുപ്രിംകോടതിയുടെ അനുമതി
X

ന്യൂഡല്‍ഹി: തൂത്തുക്കുടിയിലെ വിവാദമായ വേദാന്ത സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി. രാജ്യത്തെ കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് നാലുമാസത്തേക്ക് പ്രവര്‍ത്തിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഓക്‌സിജന്‍ ഉത്പാദനത്തിനുവേണ്ടിയാണ് പ്ലാന്റ് തുറക്കാന്‍ കോടതി അനുവാദം നല്‍കിയത്. 1050 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ കമ്പനിക്ക് കഴിയുമെന്നും എന്നാല്‍ പ്രതിഷേധം ഭയന്ന് അനുമതി നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി വേദാന്ത ഗ്രൂപ്പാണ് സുപ്രിംകോടതിയെ സമീപിച്ചത്.

പത്തുദിവസത്തിനുള്ളില്‍ പ്ലാന്റില്‍നിന്ന് ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ഈ ഓക്‌സിജന്‍ സൗജന്യമായി കേന്ദ്രത്തിനു നല്‍കണമെന്നും കോടതി പറഞ്ഞു. അഞ്ചംഗ മേല്‍നോട്ട സമിതിയുടെ നേതൃത്വത്തിലായിരിക്കും പ്ലാന്റ് തുറക്കുക. ജൂലൈ 15 വരെ പ്രവര്‍ത്തിപ്പിക്കാനാണ് അനുമതി. പ്ലാന്റ് തുറക്കുന്നതിന് മുമ്പ് പരിശോധന നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. പ്രതിദിനം ആയിരം ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ദേശീയ പ്രതിസന്ധിയുടെ കാലത്താണ് നാം. ആളുകള്‍ മരിക്കുന്നു. കോടതി എന്ന നിലയില്‍ രാജ്യത്തെ പിന്തുണയ്ക്കുന്നു.

പൗരന്‍മാരുടെ ജീവന്‍ സംരക്ഷിക്കുന്നതിനാണ് ഞങ്ങള്‍ ഇത് ചെയ്യുന്നത്. ദേശീയ ദുരന്തത്തിന്റെ സമയമാണിതെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി. പ്ലാന്റില്‍ എത്ര തൊഴിലാളികള്‍ വേണമെന്നുള്ളത് വിദഗ്ധസമിതി തീരുമാനിക്കുമെന്നും കോടതി അറിയിച്ചു. വേദാന്ത സ്‌റ്റെര്‍ലൈറ്റിലെ ഓക്‌സിജന്‍ പ്ലാന്റ് നാലുമാസത്തേക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. സുപ്രിംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലായിരുന്നു തീരുമാനം.

അതേസമയം, കൊവിഡിന്റെ മറവില്‍ പ്ലാന്റ് തുറക്കാനുള്ള ഗൂഢനീക്കമെന്നാണ് സമരസമിതിയുടെ ആരോപണം. പ്ലാന്റ് തുറന്നാല്‍ സമരം ആരംഭിക്കുമെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തൂത്തുക്കുടിയില്‍ പോലിസ് സന്നാഹം വര്‍ധിപ്പിച്ചു. പ്ലാന്റിനെതിരായ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തിനു നേര്‍ക്കുണ്ടായ വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന് 2018ലാണ് സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടിയത്. തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ അനുമതി തേടി വേദാന്ത സമര്‍പ്പിച്ച ഹരജി മദ്രാസ് ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. പാരിസ്ഥിതിക പ്രശ്‌നവും മലിനീകരണവും പ്രതിഷേധവും കണക്കിലെടുത്താണ് പ്ലാന്റ് അടച്ചുപൂട്ടിയത്.

Next Story

RELATED STORIES

Share it