Sub Lead

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാന്‍ ഒരുങ്ങി കേറ്റ് റൂബിന്‍സ്

രണ്ട് റഷ്യന്‍ ബഹിരാകാശ യാത്രികരോടൊപ്പം ഒക്ടോബര്‍ പകുതിയോടെ കേറ്റ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) യാത്രതിരിക്കും. ആറുമാസത്തെ താമസത്തിനു ശേഷം തിരിച്ചെത്തും.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാന്‍ ഒരുങ്ങി കേറ്റ് റൂബിന്‍സ്
X

വാഷിങ്ടണ്‍: വരുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഭൂമിയില്‍നിന്നു 200 ഓളം മൈല്‍ അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് തന്റെ വോട്ട് രേഖപ്പെടുത്താന്‍ പദ്ധതിയിട്ടതായി നാസയിലെ ബഹിരാകാശയാത്രിക കേറ്റ് റൂബിന്‍സ്. അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ട് റഷ്യന്‍ ബഹിരാകാശ യാത്രികരോടൊപ്പം ഒക്ടോബര്‍ പകുതിയോടെ കേറ്റ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) യാത്രതിരിക്കും. ആറുമാസത്തെ താമസത്തിനു ശേഷം തിരിച്ചെത്തും.

'വോട്ട് ചെയ്യുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഭൂമിയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയുമെന്നു വിശ്വസിക്കുന്നു. ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുക എന്നത് പ്രധാനപ്പെട്ടതാണ്. ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യുന്നത് അംഗീകാരമായി കണക്കാക്കുന്നു' വെന്നും ഇപ്പോള്‍ റഷ്യയിലെ മോസ്‌കോയിലുള്ള കേറ്റ് റൂബിന്‍സ് പറഞ്ഞു.

യുഎസിന്റെ ബഹിരാകാശ സഞ്ചാരികള്‍ ടെക്‌സാസിലെ ഹൂസ്റ്റണിലാണ് കഴിയുന്നത്. ബഹിരാകാശത്തുനിന്ന് ഇലക്ട്രോണിക് ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താന്‍ ടെക്‌സാസിലെ നിയമം അനുവദിക്കുന്നുണ്ട്.

മിഷന്‍ കണ്‍ഡ്രോള്‍ ഇലക്ട്രോണിക് ബാലറ്റ് ബഹിരാകാശ നിലയത്തിലേക്ക് അയക്കുകയും വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ഇവ ക്ലര്‍ക്കിന് തിരികെ അയക്കുകയും ചെയ്യും.

നവംബര്‍ മൂന്നിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. നേരത്തേയും നാസയുടെ ബഹിരാകാശ യാത്രികര്‍ ബഹിരാകാശത്തുനിന്നു വോട്ട് ചെയ്തിട്ടുണ്ട്. റുബിന്‍സും ഷെയ്ന്‍ കിംബ്രോവും രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണു വോട്ട് ചെയ്തത്.

Next Story

RELATED STORIES

Share it