മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ കൂട്ടത്തോടെ വേദിവിട്ട് പ്രവര്‍ത്തകര്‍
മോദിയുടെ പ്രസംഗം 15 മിനുറ്റിലെത്തിയപ്പോഴാണ് സംഭവം. മോദി സംസാരം തുടര്‍ന്നു കൊണ്ടിരിക്കെ പ്രവര്‍ത്തകര്‍ കൂട്ടമായി ഇറങ്ങിപ്പോവുകയായിരുന്നു.

നാഷിക്: മഹാരാഷ്ട്രയിലെ പിംപല്‍ഗോണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ കൂട്ടത്തോടെ ഇറങ്ങിപ്പോയി പ്രവര്‍ത്തകരുടെ പ്രതിഷേധം. മോദിയുടെ പ്രസംഗം 15 മിനുറ്റിലെത്തിയപ്പോഴാണ് സംഭവം. മോദി സംസാരം തുടര്‍ന്നു കൊണ്ടിരിക്കെ പ്രവര്‍ത്തകര്‍ കൂട്ടമായി ഇറങ്ങിപ്പോവുകയായിരുന്നു.
ഇതിന്റെ വീഡിയോ നവ മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. ബാലാകോട്ട് ആക്രമണവും ഇന്ത്യയുടെ തിരിച്ചടിയും തന്റെ സര്‍ക്കാര്‍ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടി പ്രസംഗം കത്തിക്കയറവേയാണ് ജനം കൂട്ടമായി സദസ്സ് വിട്ടത്.
മോദിയുടെ പ്രസംഗത്തിനിടെ ജനംകൂട്ടമായി ഇറങ്ങിപ്പോവുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും നിരവധി പേരാണ് പങ്കുവച്ചത്്. മോദിയുടെ തള്ള് കേട്ട് മടുത്തുവരാവാം ഇറങ്ങിപ്പോവുന്നതെന്നാണ് ചിലരുടെ അഭിപ്രായം. മഹാരാഷ്ട്രയിലെ ദിന്‍ദോരിയിലും മോദി നടത്തിയ റാലിക്ക് ജനപങ്കാളിത്തം കുറവായിരുന്നു.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT