Sub Lead

സീറ്റില്ല; നാല് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ബിജെപി എംപി രാജിവച്ചു, കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും

സീറ്റില്ല; നാല് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ബിജെപി എംപി രാജിവച്ചു, കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും
X

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി എം പി സ്ഥാനം രാജിവച്ചു. ബിഹാറിലെ മുസഫര്‍പൂര്‍ എംപിയായ അജയ് നിഷാദണ് പാര്‍ലമെന്റംഗത്വം രാജിവച്ചത്. 2019ല്‍ മണ്ഡലത്തില്‍ നാല് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി അജയ് നിഷാദ് എംപിയായി ജയിച്ചത്. അന്ന് അജയ് നിഷാദ് തോല്‍പ്പിച്ച രാജ് ഭൂഷണ്‍ ചൗധരിയാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഇതോടെ അജയ് നിഷാദ് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപോര്‍ട്ട്. സീറ്റ് നിഷേധിച്ച വഞ്ചനയില്‍ ഞെട്ടിയാണ് തന്റെ രാജിയെന്നാണ് അജയ് നിഷാദ് വ്യക്തമാക്കി. സാമൂഹിക മാധ്യമമായ എക്‌സില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ ടാഗ് ചെയ്താണ് തന്റെ രാജി പ്രഖ്യാപിച്ചത്. സീറ്റ് നിഷേധിച്ചതിനു പുമെ, താന്‍ പരാജയപ്പെടുത്തിയ രാജ് ഭൂഷണ്‍ ചൗധരിയെ സ്ഥാനാര്‍ത്ഥിയാക്കിയതും അജയ് നിഷാദിനെ ചൊടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണയും മുസഫര്‍പുര്‍ എംപിയായി വിജയിച്ചത് അജയ് നിഷാദാണ്. ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് മണ്ഡലത്തില്‍ വീണ്ടും മല്‍സസരിക്കാനാണ് അജയ് നിഷാദിന്റെ തീരുമാനമെന്നാണ് വിവരം. ആര്‍ജെഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടക്കം ഇന്‍ഡ്യ സഖ്യം മത്സരിക്കുന്ന ബിഹാറില്‍ കോണ്‍ഗ്രസ് അജയ് നിഷാദിന് സീറ്റ് നല്‍കിയേക്കുമെന്നാണ് റിപോര്‍ട്ട്.




Next Story

RELATED STORIES

Share it