- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാമി കേസ് സമഗ്രാന്വേഷണം വേണം: മുസ്തഫ കൊമ്മേരി

കോഴിക്കോട്: മാമി കേസില്‍ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാമി കേസ്, എലത്തൂര്‍ സ്‌ഫോടനം, അടുത്തകാലത്ത് ഉണ്ടായ വിവിധ കസ്റ്റഡി മരണങ്ങള്‍, പോലിസ് പീഡനം മൂലമുള്ള ആത്മഹത്യകള്‍ തുടങ്ങിയവ അന്വേഷണ വിധേയമാക്കണം. പിണറായി-പോലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന സന്ദേശത്തില്‍ 2024 സപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 25 വരെ നടക്കുന്ന ജന ജാഗ്രതാ കാംപയിന്റെ ഭാഗമായി ജില്ലയിലെ 13 മണ്ഡലങ്ങളിലും മണ്ഡലം പ്രസിഡന്റുമാര്‍ നയിക്കുന്ന വാഹന വാഹനജാഥകള്‍ സംഘടിപ്പിക്കാന്‍ എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചതായും മുസ്തഫ കൊമ്മേരി അറിയിച്ചു. കാംപയിന്റെ ഭാഗമായി പൊതുയോഗങ്ങള്‍, പദയാത്ര, പ്രചരണ ജാഥകള്‍, പോസ്റ്റര്‍ പ്രചാരണം, സോഷ്യല്‍ മീഡിയ പ്രചാരണം തുടങ്ങിയവ നടന്നുവരുന്നു. ഒക്ടോബര്‍ 24, 25(വടകര), 13, 14, 15, 16(നാദാപുരം), 25, 26(കുറ്റിയാടി) 21, 22(പേരാമ്പ്ര), 18(കൊയിലാണ്ടി), 22, 23(ബാലുശ്ശേരി) 22, 23(കൊടുവള്ളി), 22, 23(തിരുവമ്പാടി), 12(കുന്ദമംഗലം), 19(എലത്തൂര്‍), 17(കോഴിക്കോട് നോര്‍ത്ത്), 18, 19(കോഴിക്കോട് സൗത്ത്) 25, 26(ബേപ്പൂര്‍) തിയ്യതികളില്‍ വാഹനജാഥകള്‍ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ ഷെമീര്‍, അബ്ദുള്‍ ഖയ്യൂം, ബാലന്‍ നടുവണ്ണൂര്‍ പങ്കെടുത്തു.
RELATED STORIES
കടന്നല്‍കൂട് നശിപ്പിക്കുന്നതിനിടെ കടന്നല് കുത്തേറ്റ് മരണം
14 Aug 2025 5:48 PM GMTആലപ്പുഴയില്‍ ഇരട്ടക്കൊല; ലഹരിക്കടിമയായ മകന് മാതാപിതാക്കളെ...
14 Aug 2025 5:21 PM GMTകഞ്ചാവുമായി ആര്‍എസ്എസ് നേതാവ് പിടിയില്‍
14 Aug 2025 3:37 PM GMTജമ്മു കശ്മീരിലെ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും; മരണസംഖ്യ 40 ആയി
14 Aug 2025 2:52 PM GMTതിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
14 Aug 2025 2:41 PM GMTകൊയിലാണ്ടിയില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ബീം തകര്‍ന്നു
14 Aug 2025 2:34 PM GMT