Sub Lead

ആ വീഡിയോ ബംഗ്ലാദേശിലേത്; വീണ്ടും വ്യാജപ്രചാരണവുമായി സംഘപരിവാരം

ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റായ 'ദി ക്വിന്റ്' ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായ വീഡിയോയുടെ വാസ്തവമെന്തെന്ന് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ജാര്‍ഖണ്ഡില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് തബ്‌രീസ് അന്‍സാരി എന്ന യുവാവിനെ ഹിന്ദുത്വര്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതിനെതിരേ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെയാണ് രണ്ടുവര്‍ഷം മുമ്പുള്ള വീഡിയോ പ്രചരിപ്പിച്ച് പ്രതിരോധവുമായി സംഘപരിവാരം രംഗത്തെത്തിയത്.

ആ വീഡിയോ ബംഗ്ലാദേശിലേത്; വീണ്ടും വ്യാജപ്രചാരണവുമായി സംഘപരിവാരം
X

ന്യൂഡല്‍ഹി: ഹിന്ദു യുവാവിനെ പട്ടാപ്പകല്‍ മുസ്‌ലിംകള്‍ തല്ലിക്കൊല്ലുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വ്യാജപ്രചാരണവുമായി സംഘപരിവാരം. ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റായ 'ദി ക്വിന്റ്' ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായ വീഡിയോയുടെ വാസ്തവമെന്തെന്ന് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ജാര്‍ഖണ്ഡില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് തബ്‌രീസ് അന്‍സാരി എന്ന യുവാവിനെ ഹിന്ദുത്വര്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതിനെതിരേ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെയാണ് രണ്ടുവര്‍ഷം മുമ്പുള്ള വീഡിയോ പ്രചരിപ്പിച്ച് പ്രതിരോധവുമായി സംഘപരിവാരം രംഗത്തെത്തിയത്.

2017 ഏപ്രില്‍ ഒന്നിന് ബംഗ്ലാദേശിലെ കൂമില്ല ജില്ലയില്‍ അവാമി ലീഗ് നേതാവ് മൊനിര്‍ ഹൊസൈന്‍ സര്‍ക്കാരിന്റെ മരണവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷിച്ചുകൊണ്ടിരുന്ന അബു സെയ്ദ് (28) എന്നയാളെ അജ്ഞാതരായ ആക്രമികള്‍ വധിക്കുകയും മുഹമ്മദ് അലി (32) എന്നയാളെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. അന്ന് പ്രാദേശിക വാര്‍ത്താ വെബ്‌സൈറ്റായ കൂമില്ലാര്‍ കഗോജ് (കൂമില്ലയുടെ ദിനപ്പത്രം) ഇതിന്റെ വീഡിയോ പുറത്തുവിടുകയും ചെയ്തു. ഏപ്രില്‍ രണ്ടിന് ഒരു ബംഗ്ലാദേശ് സ്വദേശിയാണ് ഈ വീഡിയോ യൂടൂബില്‍ അപ്‌ലോഡ് ചെയ്തത്. ഈ വീഡിയോയാണ് ഹിന്ദു യുവാവിനെതിരേ മുസ്‌ലിം ആള്‍ക്കൂട്ട കൊലപാതകം എന്ന പേരില്‍ വ്യത്യസ്തവിവരണങ്ങള്‍ നല്‍കി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

നിരവധി പേരാണ് വീഡിയോയുടെ വാസ്തവം അറിയാതെ ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്യുന്നത്. 'ഹിന്ദു യുവാവിനെ മുസ്‌ലിംകള്‍ അക്രമിച്ചതുകൊണ്ട് ആള്‍കൂട്ട കൊലപാതകമെന്ന് ആരും വിളിക്കില്ല. മറിച്ച് മുസ്‌ലിം യുവാവാണ് കൊല്ലപ്പെട്ടിരുന്നതെങ്കിലും ആള്‍കൂട്ട കൊലയെന്ന് ആളുകള്‍ പ്രചരിപ്പിക്കുമായിരുന്നു' എന്നതാണ് ഒരു വീഡിയോയ്ക്ക് നല്‍കിയ ഒരു കമന്റ്. എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ശശി തരൂര്‍ എംപിയും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതിനെയും കമന്റുചെയ്തവര്‍ ചോദ്യംചെയ്യുന്നുണ്ട്.

നേരത്തെ മൂന്ന് വ്യത്യസ്ത സംഭവങ്ങളുടെ പേരില്‍ സംഘപരിവാര്‍ ഇതേ വീഡിയോ വ്യാജമായി പ്രചരിപ്പിച്ചപ്പോള്‍ ആള്‍ട് ന്യൂസാണ് ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. കാശ്മീരില്‍ വിദ്യാര്‍ഥികള്‍ ജവാനെ തല്ലിക്കൊല്ലുന്നു, ബിഹാറിലെ നവാദയില്‍ മുസ്‌ലിംകള്‍ ഹിന്ദു യുവാവിനെ തല്ലിക്കൊല്ലുന്നു, പശ്ചിമബംഗാളില്‍ മുസ്‌ലിംകള്‍ ഹിന്ദു യുവാവിനെ തല്ലിക്കൊല്ലുന്നു എന്നിവയായിരുന്നു അടുത്തകാലത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോകളുടെ അടിക്കുറിപ്പ്.

Next Story

RELATED STORIES

Share it