- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
80:20 അനുപാതം: ഹൈക്കോടതി വിധി നിരാശാജനകം; സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം- കാന്തപുരം
ചരിത്രപരവും അല്ലാത്തതുമായ പല കാരണങ്ങളാലാണ് മുസ്‌ലിം സമൂഹം ഈ രംഗങ്ങളില്‍ പിന്നാക്കമായത്. സച്ചാര്‍ സമിതി റിപോര്‍ട്ട് ഉള്‍പ്പെടെയുള്ളവ ഈ പിന്നാക്കാവസ്ഥയുടെ നടുക്കുന്ന ആഴം വെളിവാക്കിയിരുന്നു.

കോഴിക്കോട്: കേരളത്തിലെ മുസ്‌ലിം സമുദായത്തെ സംബന്ധിച്ച് വേദനാജനകവും നിരാശയുളവാക്കുന്നതുമായ ഒന്നാണ് സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. വിദ്യാഭ്യാസ തൊഴില്‍ പ്രാതിനിധ്യരംഗത്തെ മുസ്‌ലിം പിന്നാക്കാവസ്ഥ ഇന്ന് വാദിച്ചുറപ്പിക്കേണ്ട ഒരു വിഷയമല്ല. കണ്‍മുന്നില്‍ തെളിഞ്ഞുനില്‍ക്കുന്ന യാഥാര്‍ഥ്യമാണ്. സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വേണ്ട രീതിയില്‍ പഠിക്കുകയും മുസ്‌ലിം സമുദായ ക്ഷേമത്തിനുള്ള നടപടികള്‍ കൈക്കൊള്ളുകയും വേണം.
കോടതി മുമ്പാകെ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നയതീരുമാനമായി ഇക്കാര്യം വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ആ വീഴ്ച പരിഹരിക്കാനും തിരുത്താനുമുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തേടണം. അപ്പീല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ചരിത്രപരവും അല്ലാത്തതുമായ പല കാരണങ്ങളാലാണ് മുസ്‌ലിം സമൂഹം ഈ രംഗങ്ങളില്‍ പിന്നാക്കമായത്. സച്ചാര്‍ സമിതി റിപോര്‍ട്ട് ഉള്‍പ്പെടെയുള്ളവ ഈ പിന്നാക്കാവസ്ഥയുടെ നടുക്കുന്ന ആഴം വെളിവാക്കിയിരുന്നു.
ഉദ്യോഗസ്ഥ പ്രാതിനിധ്യത്തില്‍ ഭീമമായ കുറവാണ് മുസ്‌ലിം സമുദായത്തിനുള്ളത്. വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയാണ് അതിന്റെ പ്രധാന കാരണം. ആ അവസ്ഥയ്ക്കുള്ള പലവിധ പരിഹാരങ്ങളില്‍ ഒന്നാണ് സ്‌കോളര്‍ഷിപ്പുകള്‍. മുസ്‌ലിം ജനതയുടെ പുരോഗതിക്കും അവസരസമത്വത്തിനും അത് അത്യാവശ്യവുമാണ്. അക്കാര്യം പരിഗണിച്ചാണ് സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയതുമെന്ന് കാന്തപുരം ചൂണ്ടിക്കാട്ടി. മിക്ക ന്യൂനപക്ഷങ്ങളും പിന്നാക്കാവസ്ഥയിലാണ് എന്നതില്‍ തര്‍ക്കമില്ല. അതിന് സര്‍ക്കാര്‍ സഹായങ്ങളും പദ്ധതികളും ആവിഷ്‌കരിക്കണം.
എന്നാല്‍, ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയ സ്‌കോളര്‍ഷിപ്പിന്റെ ഉന്നം വിവിധ റിപോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തിയ മുസ്‌ലിം വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കലാണ്. അതിനാല്‍, പലതരം പ്രതിസന്ധികള്‍ നേരിടുന്ന ഈ സമുദായത്തിന്റെ അതിജീവനത്തിനുള്ള പിടിവള്ളികളിലൊന്നായ സ്‌കോളര്‍ഷിപ്പിനെ സാങ്കേതികമായ കാരണങ്ങള്‍ പറഞ്ഞ് റദ്ദാക്കിക്കൂടാ. ഇക്കാര്യത്തില്‍ ഉയരുന്ന തര്‍ക്കങ്ങളിലും ചേരിതിരിഞ്ഞുള്ള വാദപ്രതിവാദങ്ങളിലും മുസ്‌ലിം സമൂഹത്തിന് ആശങ്കയുണ്ട്. ചേരിതിരിവ് ഉണ്ടാവേണ്ട ഒരു സാഹചര്യവുമില്ല.
കാരണം അര്‍ഹതപ്പെട്ട അവകാശത്തിന്ന് വേണ്ടിയുള്ള സമുദായത്തിന്റെ അപേക്ഷയാണിത്. അതോടൊപ്പം ഈ സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയകക്ഷികളുടെ ശ്രമങ്ങള്‍ നിരുല്‍സാഹപ്പെടുത്തണം. ക്രിസ്ത്യന്‍, മുസ്‌ലിം പ്രശ്‌നമായി ഇതിനെ മാറ്റുകയും ഞങ്ങളുടെ സഹോദരങ്ങളായ കൃസ്തുമത വിശ്വസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയും ചെയ്യാനുള്ള നീക്കങ്ങളെ ചെറുക്കണം. സാമൂഹിക യാഥാര്‍ഥ്യം തുറന്നുകാട്ടി, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ കണക്കുകള്‍ സഹിതം നിരത്തി സര്‍ക്കാരിനോട് അപേക്ഷിക്കുക മാത്രമാണ് മുസ്‌ലിം സമൂഹം ചെയ്യുന്നത്. ആ അപേക്ഷ കാണാന്‍ സമൂഹം തയ്യാറാവണം- കാന്തപുരം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ആശാ സമരം; സെക്രട്ടേറിയറ്റിന് മുന്നില് കൂട്ട ഉപവാസമിരിക്കുമെന്ന്...
22 March 2025 6:00 AM GMTവെടിയുണ്ട ചട്ടിയില് വറുത്തെടുത്ത് പോലിസ്, അന്വേഷണം
22 March 2025 5:45 AM GMTഐപിഎല് കാര്ണിവല് ഇന്ന് മുതല്; ആദ്യ അങ്കം കൊല്ക്കത്താ നൈറ്റ്...
22 March 2025 5:19 AM GMTസംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു
22 March 2025 5:08 AM GMTഇംഗ്ലണ്ടില് ടുഷേല് യുഗം പിറന്നു; അല്ബേനിയക്കെതിരേ ജയത്തോടെ തുടക്കം
22 March 2025 4:58 AM GMTനാഗ്പൂര് അക്രമം: വിഎച്ച്പിയേയും ബജ്റംഗ് ദളിനെയും നിരോധിക്കണമെന്ന്...
22 March 2025 4:52 AM GMT