Sub Lead

മുസ്‌ലിം തടവുകാരന്റെ പുറത്തു ഇരുമ്പു പഴുപ്പിച്ചു ഓം എന്നെഴുതി; ജയില്‍ സൂപ്രണ്ടിനെതിരേ അന്വേഷണം

ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനെ തുടര്‍ന്നു തീഹാര്‍ ജയിലില്‍ പ്രവേശിപ്പിച്ച നബ്ബിര്‍ എന്ന തടവുകാരന്റെ പുറത്താണ് ജയിലധികൃതര്‍ തീയിലിട്ടു പഴുപ്പിച്ച ലോഹം കൊണ്ടു ഓം എന്നു പതിപ്പിച്ചത്

മുസ്‌ലിം തടവുകാരന്റെ പുറത്തു ഇരുമ്പു പഴുപ്പിച്ചു ഓം എന്നെഴുതി; ജയില്‍ സൂപ്രണ്ടിനെതിരേ അന്വേഷണം
X

ന്യൂഡല്‍ഹി: മുസ്‌ലിം തടവുകാരന്റെ ശരീരത്തില്‍ ബലം പ്രയോഗിച്ചു ഓം എന്ന ചിഹ്നം പതിപ്പിച്ചതായി പരാതി. ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനെ തുടര്‍ന്നു തീഹാര്‍ ജയിലില്‍ പ്രവേശിപ്പിച്ച നബ്ബിര്‍ എന്ന തടവുകാരന്റെ പുറത്താണ് ജയിലധികൃതര്‍ തീയിലിട്ടു പഴുപ്പിച്ച ലോഹം കൊണ്ടു ഓം എന്നു പതിപ്പിച്ചത്. ജൂഡീഷ്യല്‍ കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നു നബ്ബിറിനെ ഇന്നു കര്‍കര്‍ഡൂമ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജയിലിലെ ക്രൂര പീഡനം പ്രതി വെളിപ്പെടുത്തിയത്. കോടതിയിലെത്തിയ നബ്ബിര്‍ മജിസ്‌ട്രേറ്റ് റിച്ചാ പരാഷറിനു മുന്നില്‍ വച്ചു കുപ്പായം അഴിച്ചു മാറ്റുകയും ഓം എന്ന ചിഹ്നം പതിപ്പിച്ചതു കാണിക്കുകയുമായിരുന്നു. ക്രൂര മര്‍ദനമാണ് കസ്റ്റഡി കാലത്ത് അനുഭവിക്കേണ്ടി വന്നതെന്നും ലോഹം പഴുപ്പിച്ചു ഓം എന്നു പതിപ്പിച്ച ശേഷം പട്ടിണിക്കിട്ടുവെന്നും നബ്ബര്‍ കോടതിയില്‍ വ്യക്തമാക്കി. സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനെതിരേ അന്വേണത്തിനു ഉത്തരവിട്ട കോടതി 24 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ടു സമര്‍പിക്കാനും നിര്‍ദേശിച്ചു. സംഭവം വളരെ ഗൗരവമേറിയതാണ്. എത്രയും പെട്ടെന്നു പ്രതിയെ വൈദ്യ പരിശോധനക്കു വിധേയമാക്കണം. ആരോഗ്യ സ്ഥിതി അറിയിക്കണം. ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കണം. സഹ തടവുകാരുടെ മൊഴി രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it