ബീഫ് വില്‍പന ആരോപിച്ച് മുസ്‌ലിം വൃദ്ധനു ക്രൂരമര്‍ദ്ദനം; പന്നിയിറച്ചി തീറ്റിക്കാനും ശ്രമം(വീഡിയോ)
അസമിലെ ബിശ്വനാഥ് ചരിയാലിയില്‍ ഞായറാഴ്ചയാണ് സംഭവം

ഗുവാഹത്തി: ബീഫ് കൈവശം വച്ചെന്നും വിറ്റെന്നും ആരോപിച്ച് മുസ്‌ലിം വൃദ്ധനെ ക്രൂരമായി ആക്രമിക്കുകയും പന്നിയിറച്ചി തീറ്റിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അസമിലെ ബിശ്വനാഥ് ചരിയാലിയില്‍ ഞായറാഴ്ചയാണ് സംഭവം. 35 വര്‍ഷത്തോളമായി ഹോട്ടല്‍ നടത്തുന്ന 68 വയസ്സുകാരനായ ഷൗക്കത്തലിയെ യുവാക്കളും മറ്റും ചേര്‍ന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ബീഫ് വില്‍ക്കാറുണ്ടെന്നു ആക്രോശിച്ച് ചുറ്റും കൂടിയ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് നിലത്ത് വീണുപോയ വൃദ്ധന്റെ ശരീരമാസകലം മണ്ണില്‍ പുരണ്ട നിലയിലാണ്. പോലിസെത്തിയാണ് അക്രമികളെ പിന്തിരിപ്പിക്കുകയും ഷൗക്കത്തലിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. സംഭവത്തിന്റെ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു വീഡിയോയില്‍ താന്‍ ബംഗ്ലാദേശിയാണോയെന്നും പൗരത്വരേഖയുണ്ടോയെന്നും ചോദിച്ചാണ് മര്‍ദ്ദിക്കുന്നത്. മറ്റൊരു വീഡിയോയില്‍ ചെറിയ പായ്ക്കറ്റ് പന്നി മാംസം തീറ്റിക്കാന്‍ ശ്രമിക്കുന്നുണ്ട്. സംഭവത്തില്‍ ഷൗക്കത്തിന്റെ ബന്ധുവിന്റെ പരാതിയില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി കഛാര്‍ പോലിസ് സൂപ്രണ്ട് രാകേഷ്റോഷന്‍ പറഞ്ഞതായി 'ദി ക്വിന്റ്' റിപോര്‍ട്ട് ചെയ്തു.
RELATED STORIES
2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്ക്കാര് ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര് വധം: ഇന്ത്യന് ഹൈക്കമ്മീഷണറെ സ്കോട്ട്ലന്ഡ് ഗുരുദ്വാരയില് ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMT