Sub Lead

മുസ്‌ലിം ലീഗ് രാജ്യത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലായിരുന്നു: നട്‌വര്‍ സിങ്.

എംജെ അക്ബറിന്റെ പുതിയ പുസ്തകമായ 'ഗാന്ധിസ് ഹിന്ദുയിസം: ദി സ്ട്രഗിള്‍ എഗൈന്‍സ്റ്റ് ജിന്നാസ് ഇസ്‌ലാമിന്റെ' പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗ് രാജ്യത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലായിരുന്നു: നട്‌വര്‍ സിങ്.
X

ന്യൂഡല്‍ഹി: ഇന്ത്യ വിഭജിക്കപ്പെട്ടതില്‍ ഞാന്‍ സന്തുഷ്ടനാണ്, അല്ലെങ്കില്‍ മുസ്‌ലിം ലീഗ് രാജ്യത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലായിരുന്നുവെന്ന് നട്‌വര്‍ സിങ്. വിഭജനം നടന്നിരുന്നില്ലെങ്കില്‍ കൂടുതല്‍ നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭാ എംപി എംജെ അക്ബറിന്റെ പുതിയ പുസ്തകമായ 'ഗാന്ധിസ് ഹിന്ദുയിസം: ദി സ്ട്രഗിള്‍ എഗൈന്‍സ്റ്റ് ജിന്നാസ് ഇസ്‌ലാമിന്റെ' പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിഅദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്.

ഇന്ത്യ വിഭജിക്കപ്പെട്ടതില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം, ഇന്ത്യ വിഭജിക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് നേരിട്ടുള്ള ഏറ്റുമുട്ടല്‍ ദിനങ്ങള്‍ ഉണ്ടാകുമായിരുന്നു. ജിന്നയുടെ ജീവിതകാലത്ത് 1946 ആഗസ്ത്് 16 ന് കൊല്‍ക്കത്തയില്‍ ആയിരക്കണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. അതിന് പ്രതികാരമായി ബിഹാറില്‍ ആയിരക്കണക്കിന് മുസ്ലിംകള്‍ കൊല്ലപ്പെട്ടു. മുസ്‌ലിം ലീഗ് രാജ്യത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ലളിതമായ കാരണത്താല്‍ വിഭജനം അസാധ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് അലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗ് പ്രത്യേക രാജ്യം സൃഷ്ടിക്കുന്നതിന് നേരിട്ടുള്ള നടപടികളില്‍ ഏര്‍പ്പെടണമെന്ന് മുസ്‌ലിംകളോട് ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിം ലീഗിനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നതിന്, 1946 സെപ്തംബര്‍ 2 ന് രൂപീകരിച്ച ഇടക്കാല സര്‍ക്കാരിന്റെ ഉദാഹരണം നിരത്തി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മന്ത്രിസഭയില്‍ ചേരാന്‍ മുസ്‌ലിം ലീഗ് ആദ്യം വിസമ്മതിക്കുകയും പിന്നീട് ഭാഗമാകുകയും ചെയ്തതിന്റെ ഉദാഹരണമാണ് സിംഗ് നല്‍കിയത്.

Next Story

RELATED STORIES

Share it