മലപ്പുറം പാണ്ടിക്കാടിനടുത്ത് മുസ് ലിം ലീഗ് പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു
മലപ്പുറം: പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് മുസ് ലിം ലീഗ് പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. ആര്യാടന് വീട്ടില്‍ മുഹമ്മദ് സമീര്‍(26) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 11ഓടെയുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതര പരിക്കേറ്റ സമീറിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. പുലര്‍ച്ചെ മൂന്നോടെയാണ് മരണപ്പെട്ടത്.
ബുധനാഴ്ച രാത്രി ഒറവമ്പുറത്ത് അങ്ങാടിയിലുണ്ടായ അടിപിടിക്കിടെ ലീഗ് പ്രവര്‍ത്തകനായ ഉമ്മറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സമയം സമീപത്തെ കടയിലുണ്ടായിരുന്ന സമീര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് കുത്തേറ്റതെന്നാണു സൂചന. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു യുഡിഎഫ് ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനെ ചൊല്ലി പ്രദേശത്ത് സിപിഎം-യുഡിഎഫ് സംഘര്‍ഷമുണ്ടായിരുന്നെങ്കിലും നേതാക്കള്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. രാഷ്ട്രീയ കൊലപാതകമാണെന്ന് യുഡിഎഫ് ആരോപിച്ചെങ്കിലും രാഷ്ട്രീയ സംഘര്‍ഷമല്ലെന്നും രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും സിപിഎം വ്യക്തമാക്കി.
Muslim League activist was stabbed to death near Pondikad in Malappuram
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT