Sub Lead

സിഎഐആറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടി; ഫ്‌ളോറിഡ ഗവര്‍ണര്‍ക്കെതിരേ കേസ്

സിഎഐആറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടി; ഫ്‌ളോറിഡ ഗവര്‍ണര്‍ക്കെതിരേ കേസ്
X

വാഷിങ്ടണ്‍: യുഎസിലെ ദി കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷനെ (സിഎഐആര്‍) ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഫ്‌ളോറിഡ ഗവര്‍ണര്‍ക്കെതിരേ കേസ്. അമേരിക്കന്‍ മുസ് ലിംകളുടെ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസിനെതിരേ കേസ് ഫയല്‍ ചെയ്തതെന്ന് സിഎഐആര്‍ സ്റ്റേറ്റ് ഡയറക്ടര്‍ ഹിബ റഹീം പറഞ്ഞു. അതേസമയം, കേസിനെ നിയമപരമായി നേരിടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. സിഎഐആറിന് സഹായം നല്‍കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. 1994ല്‍ രൂപീകരിച്ച സിഎഐആര്‍ യുഎസിലെ ഏറ്റവും വലിയ മുസ്‌ലിം പൗരാവകാശ സംഘടനയാണ്. അതിനാല്‍ തന്നെ വലതുപക്ഷവും ഇസ്രായേലി ലോബിയും സംഘടനയെ വേട്ടയാടുന്നു.

Next Story

RELATED STORIES

Share it