Sub Lead

കൊല്ലത്ത് യുവാവിനെ നടുറോഡില്‍ കുത്തിക്കൊന്ന പ്രതികള്‍ കൊച്ചിയില്‍ പിടിയില്‍

കൊല്ലത്ത് യുവാവിനെ നടുറോഡില്‍ കുത്തിക്കൊന്ന പ്രതികള്‍ കൊച്ചിയില്‍ പിടിയില്‍
X

കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കുണ്ടറ പേരയത്ത് നടുറോഡില്‍ കുത്തിക്കൊന്ന കേസിലെ പ്രതികള്‍ കൊച്ചിയില്‍ പോലിസ് പിടിയിലായി. പേരയത്ത് സക്കീര്‍ബാബുവിനെ കുത്തിക്കൊന്ന കേസിലാണ് കുണ്ടറ സ്വദേശികളായ പ്രജീഷ്, ബിന്റോ സാബു എന്നിവരെ എളമക്കരയില്‍ വാഹന പരിശോധനയ്ക്കിടെ പിടിയികൂടിയത്. കഴിഞ്ഞദിവസം വൈകീട്ടാണ് സക്കീര്‍ബാബുവിനെ കൊലപ്പെടുത്തിയത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ മനസ്സിലായത്. ബന്ധുവായ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യംചെയ്ത പ്രജീഷിനെ സക്കീര്‍ ബാബുവും സംഘവും കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചിരുന്നു. കേസില്‍ റിമാന്‍ഡിലായിരുന്ന സക്കീര്‍ മൂന്നുമാസത്തിനു ശേഷമാണ് ജയിലില്‍നിന്നിറങ്ങിയത്. ഇതിനുശേഷം സക്കീര്‍ വീണ്ടും പ്രജീഷിനെ ജിംനേഷ്യത്തില്‍ കയറി മര്‍ദിച്ചു. ഈ സംഭവത്തില്‍ ജയിലില്‍ക്കിടന്ന സക്കീര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

കഴിഞ്ഞദിവസം പേരയത്ത് വച്ചും സക്കീര്‍ പ്രജീഷിനെ ആക്രമിച്ചെന്നും ഇതിന് പ്രതികാരമായാണ് കൊലപാതകമെന്നുമാണ് പോലിസ് പറയുന്നത്. സക്കീറിന്റെ മര്‍ദ്ദനമേറ്റ ശേഷം വീട്ടില്‍പോയി കത്തിയുമായി വന്ന പ്രജീഷും സുഹൃത്തും സക്കീര്‍ ബാബുവിനെ നടുറോഡിലിട്ട് കുത്തിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളെ കൊച്ചില്‍ വാഹനപരിശോധനയ്ക്കിടെയാണ് പിടികൂടിയത്. പ്രതികളെ കുണ്ടറ പോലിസിന് കൈമാറിയിട്ടുണ്ട്.

Murder accused in Kollam arrested in Kochi

Next Story

RELATED STORIES

Share it