Sub Lead

മുനമ്പം വഖ്ഫ് ഭൂമി: ജുഡീഷ്യല്‍ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി

മുനമ്പം വഖ്ഫ് ഭൂമി: ജുഡീഷ്യല്‍ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി
X

കൊച്ചി: മുനമ്പം വഖ്ഫ് ഭൂമി കൈയ്യേറ്റം പരിശോധിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കമ്മീഷന്‍ രൂപീകരണം റദ്ദാക്കിയ മാര്‍ച്ച് 17ലെ സിംഗിള്‍ബെഞ്ച് വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് വിധി. കേരള വഖ്ഫ് സംരക്ഷ വേദി നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ച് ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരണം റദ്ദാക്കിയിരുന്നത്. മുനമ്പത്തെ ഭൂമി വഖ്ഫ് ആണെന്ന് വിലയിരുത്തിയാലും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് നിരവധി കാര്യങ്ങള്‍ ചെയ്യാമെന്ന് അപ്പീലില്‍ സര്‍ക്കാര്‍ വാദിച്ചു. തര്‍ക്കവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാനല്ല കമ്മീഷന്‍ രൂപീകരിച്ചതെന്നും വിവരങ്ങള്‍ ശേഖരിക്കാനാണെന്നും സര്‍ക്കാര്‍ തുടര്‍ന്നുവാദിച്ചു. ഇത് പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ അനുവദിച്ചത്.

Next Story

RELATED STORIES

Share it