Sub Lead

മസാജ് സേവനം കാന്‍സല്‍ ചെയ്ത 46കാരിയെ തെറാപ്പിസ്റ്റ് മര്‍ദ്ദിച്ചു; വീഡിയോ ചിത്രീകരിക്കാനും ശ്രമം (video)

മസാജ് സേവനം കാന്‍സല്‍ ചെയ്ത 46കാരിയെ തെറാപ്പിസ്റ്റ് മര്‍ദ്ദിച്ചു; വീഡിയോ ചിത്രീകരിക്കാനും ശ്രമം (video)
X

മുംബൈ: മസാജ് സേവനം കാന്‍സല്‍ ചെയ്ത 46കാരിയെ തെറാപ്പിസ്റ്റ് മര്‍ദ്ദിച്ചു. മഹാരാഷ്ട്രയിലെ വദാല ഈസ്റ്റിലാണ് സംഭവം. തോള്‍ വേദന മാറാനാണ് 46കാരി അര്‍ബന്‍ കമ്പനി ആപ്പ് വഴി മസാജ് സേവനം ബുക്ക് ചെയ്തത്. അങ്ങനെ എത്തിയ തെറാപ്പിസ്റ്റിന്റെ കൈയ്യിലുണ്ടായിരുന്ന ബെഡ് കണ്ടതോടെ 46കാരി സേവനം കാന്‍സല്‍ ചെയ്തു. ബുക്കിങ് റദ്ദാക്കിയതോടെ തെറാപ്പിസ്റ്റായ യുവതി അക്രമാസക്തയായി. 46കാരിയെ അവര്‍ തെറി വിളിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇതിനുപിന്നാലെ മുടിക്ക് കുത്തിപ്പിടിക്കുകയും മുഖത്ത് ഇടിക്കുകയും തറയിലേക്ക് തള്ളിയിടുകയും ചെയ്തു.

തടയാന്‍ ശ്രമിച്ച യുവതിയുടെ മകനെയും ഇവര്‍ തള്ളിമാറ്റി. ഈ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിക്കാനും തെറാപ്പിസ്റ്റ് ശ്രമിച്ചു. സംഭവത്തിനു പിന്നാലെ 46കാരി പോലിസിനെ വിവരമറിയിച്ചെങ്കിലും തെറാപ്പിസ്റ്റ് അവിടെ നിന്നും കടന്നുകളഞ്ഞിരുന്നു. അര്‍ബന്‍ കമ്പനി ആപ്പില്‍ നല്‍കിയിരുന്ന മസാജ് ചെയ്യുന്ന സ്ത്രീയുടെ പേരും തിരിച്ചറിയല്‍ രേഖകളും തമ്മില്‍ ചില സാങ്കേതിക പൊരുത്തക്കേടുകള്‍ ഉള്ളതായി പോലിസ് അറിയിച്ചു. പ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it