Sub Lead

മുല്ലപ്പെരിയാര്‍: നാളെ ഉദ്യോഗസ്ഥതല യോഗം

മുല്ലപ്പെരിയാര്‍: നാളെ ഉദ്യോഗസ്ഥതല യോഗം
X

കട്ടപ്പന: മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നാളെ ഉദ്യോഗസ്ഥതല യോഗം ചേരും. എഡിഎം, ജില്ലാ പോലിസ് മേധാവി,തഹസില്‍ദാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാറില്‍ ആണ് യോഗം ചേരുക.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. വസ്തുതയുടെ അടിസ്ഥാനത്തിലല്ല പ്രചാരണം. പ്രശ്‌നത്തെ മറ്റൊരു രീതിയില്‍ വഴിതിരിച്ച് വിടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.എം മണിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നുവെന്ന പ്രതീതി ഉണ്ടാക്കുകയാണ്. ചില ആളുകള്‍ കൂടി ഉണ്ടാക്കിയ പ്രശ്‌നമാണിത്. മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it