Sub Lead

കൊവിഡ് 19 പ്രതിസന്ധി: മുകേഷ് അംബാനിയുടെ ആസ്തിയില്‍ വന്‍ ഇടിവ്‌

കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ആഗോള വ്യാപകമായുണ്ടായ വില്‍പന സമ്മര്‍ദത്തില്‍ രാജ്യത്തെ ഓഹരി വിപണി രണ്ടുമാസംകൊണ്ട് 25 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്.

കൊവിഡ് 19 പ്രതിസന്ധി: മുകേഷ് അംബാനിയുടെ ആസ്തിയില്‍ വന്‍ ഇടിവ്‌
X

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ആസ്തിയില്‍ രണ്ടുമാസംകൊണ്ട് ഉണ്ടായത് 28 ശതമാനത്തിന്റെ ഇടിവ്. അതായത് മാര്‍ച്ച് 31ലെ കണക്കുപ്രകാരം മൊത്തം ആസ്തി 2281 കോടി (300 മില്യണ്‍ യുഎസ് ഡോളര്‍) കുറഞ്ഞ് 48 ബില്യണ്‍ യുഎസ് ഡോളറായി കുറഞ്ഞു.

ഓഹരി വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നാണ് മുകേഷ് അംബാനിയുടെ സ്വത്തില്‍ ഭീമമായ ഇടിവുണ്ടായത്. ഹുറൂണ്‍ ഗ്ലോബല്‍ സമ്പന്ന പട്ടികയിലെ ആഗോള റാങ്കിങില്‍ എട്ടാം സഥാനത്തുനിന്ന് പതിനേഴാം സ്ഥാനത്തേയ്ക്ക് മുകേഷ് അംബാനി പിന്തള്ളപ്പെട്ടു.

ഗൗതം അദാനിയാണ് ആസ്തിയില്‍ വന്‍ കുറവു വന്ന മറ്റൊരു ഇന്ത്യന്‍ വ്യവസായി. ആറ് ബില്യണ്‍ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തിയില്‍ നിന്ന് നഷ്ടമായത്. ഇത് മൊത്തം ആസ്തിയുടെ 37 ശതമാനത്തോളംവരും. എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ശിവ് നാടാറിന് അഞ്ച് ബില്യണ്‍ യുഎസ് ഡോളര്‍(26%) നഷ്ടമുണ്ടായി. ബാങ്കര്‍ ഉദയ് കൊട്ടകിനാകട്ടെ 4 ബില്യണ്‍ യുഎസ് ഡോളറും(28ശതമാനം) കുറവുണ്ടായി. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ആഗോള വ്യാപകമായുണ്ടായ വില്‍പന സമ്മര്‍ദത്തില്‍ രാജ്യത്തെ ഓഹരി വിപണി രണ്ടുമാസംകൊണ്ട് 25 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. ആമസോണിന്റെ ജെഫ് ബെസോസ് ആണ് നിലവില്‍ ലോക സമ്പന്ന പട്ടികയില്‍ ഒന്നാമനായി തുടരുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളില്‍ ഒമ്പത് ശതമാനത്തിന്റെ ഇടിവ് മാത്രമാണ് ജെഫ് ബെസോസിന്റെ ആസ്തിയില്‍ ഇടിവേറ്റത്.




Next Story

RELATED STORIES

Share it