Sub Lead

രഹസ്യബന്ധം കണ്ട അഞ്ചുവയസുള്ള മകനെ എറിഞ്ഞുകൊന്ന അമ്മയ്ക്ക് ജീവപര്യന്തം

രഹസ്യബന്ധം കണ്ട അഞ്ചുവയസുള്ള മകനെ എറിഞ്ഞുകൊന്ന അമ്മയ്ക്ക് ജീവപര്യന്തം
X

ഭോപ്പാല്‍: അഞ്ചു വയസുകാരനായ സ്വന്തം മകനെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍നിന്ന് എറിഞ്ഞുകൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം. അയല്‍ക്കാരനുമായുള്ള രഹസ്യബന്ധം കണ്ട മകന്‍ അത് ഭര്‍ത്താവിനെ അറിയിക്കുമെന്ന് ഭയന്നാണ് അമ്മ കൊലപാതകം നടത്തിയത്. 2023 ഏപ്രില്‍ 28ന് മധ്യപ്രദേശിലെ ഗ്വാളിയോറിലായിരുന്നു സംഭവം. പോലീസ് കോണ്‍സ്റ്റബിള്‍ ധ്യാന്‍ സിങ് റാത്തോഡിന്റെ ഭാര്യ ജ്യോതി റാത്തോഡിനെയാണ് കോടതി ജീവപര്യന്തം തടവിന് സൃഷ്ടിച്ചത്. ജ്യോതിക്ക് ഇവരുടെ അയല്‍ക്കാരനായ ഉദയ് ഇന്‍ഡോലിയയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. ഒരിക്കല്‍ ഇവരുടെ ബന്ധം ജ്യോതിയുടെ മകന്‍ ജതിന്‍ കണ്ടു. ജതിന്‍ അച്ഛന്‍ ധ്യാനിനോട് താന്‍ കണ്ട കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഭയന്ന ജ്യോതി സ്വന്തം മകനെ ഇല്ലാതാക്കാന്‍ മുതിരുകയായിരുന്നു. മകനെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. ജീവനുവേണ്ടി പോരാടിയ അഞ്ചു വയസുകാരന്‍ 24 മണിക്കുറിനുള്ളില്‍ മരിച്ചു. മകന്റെ മരണത്തില്‍ ധ്യാനിന് സംശയമുണ്ടായിരുന്നു. കേസില്‍ ആദ്യം ജ്യോതിയുടെ കാമുകന്‍ ഉദയ് ഇന്‍ഡോലിയയെ പ്രതിയാക്കിയിരുന്നെങ്കിലും ഇയാളെ കോടതി വെറുതേവിട്ടു. ധ്യാനിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ജ്യോതിയെയും കാമുകന്‍ ഉദയെയും പ്രതികളാക്കിയിരുന്നു. അന്വേഷണത്തിന് ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വിചാരണയ്ക്കിടെ, ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ജ്യോതിയെ കുറ്റക്കാരിയായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തെളിവുകളുടെ അഭാവത്തില്‍ ഉദയെ വെറുതെ വിടുകയായിരുന്നു.

Next Story

RELATED STORIES

Share it