കൈക്കുഞ്ഞുമായി മാതാവ് കിണറ്റില്‍ ചാടി; കുഞ്ഞ് മരിച്ചു

ചക്കരക്കല്ല് സോനാ റോഡിലെ രാജീവന്‍-പ്രസീന ദമ്പതിതകളുടെ മകള്‍ ജാന്‍വി രാജാണ് മരിച്ചത്

കൈക്കുഞ്ഞുമായി മാതാവ് കിണറ്റില്‍ ചാടി; കുഞ്ഞ് മരിച്ചു
കണ്ണൂര്‍: ചക്കരക്കല്ലില്‍ കൈക്കുഞ്ഞുമായി മാതാവ് കിണറ്റില്‍ ചാടി. അഞ്ചര മാസം പ്രായമായ കുഞ്ഞ് മരിച്ചു. മാതാവിനെ പരിക്കുകളോടെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചക്കരക്കല്ല് സോനാ റോഡിലെ രാജീവന്‍-പ്രസീന ദമ്പതിതകളുടെ മകള്‍ ജാന്‍വി രാജാണ് മരിച്ചത്. പ്രസീന രാവിലെ ആറോടെയാണ് കൈക്കുഞ്ഞിനെയുമെടുത്ത് കിണറ്റിലേക്ക് ചാടിയത്. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ ഇരുവരെയും കരയ്‌ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടിരുന്നു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രസവശേഷം യുവതി വിഷാദസ്വഭാവം കാണിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചക്കരക്കല്ല് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


RELATED STORIES

Share it
Top