Sub Lead

പാലക്കാട്ട് മാതാവിനെയും രണ്ട് മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്ട് മാതാവിനെയും രണ്ട് മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
X

പാലക്കാട്: ചിറ്റിലഞ്ചേരി കീഴ്പാടത്ത് മാതാവിനെയും രണ്ട് മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെന്മാറ കുമരം പുത്തൂറിലെ രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ(28), മക്കളായ അനുഗ്രഹ(രണ്ട്), ആരോമല്‍(10 മാസം) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മക്കളോടൊത്ത് ഐശ്വര്യ കിണറ്റില്‍ ചാടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ഇന്നു വൈകീട്ട് 3.30ഓടെ ആലത്തൂര്‍ അഗ്‌നിരക്ഷാ സേനയെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കിണറ്റിനു മുകളില്‍ പൊങ്ങിയ നിലയിലായിരുന്നു ഐശ്വര്യയുടെ മൃതദേഹം. കീഴ്പാടം പരേതനായ ശംഭുകുമാരന്‍-പുഷ്പലത ദമ്പതികളുടെ മകളാണ് ഐശ്വര്യ.

Next Story

RELATED STORIES

Share it