Sub Lead

റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തണം, ഭരണഘടനയുടെ ആമുഖം വായിക്കണം: പള്ളികള്‍ക്ക് വഖഫ് ബോര്‍ഡ് നിര്‍ദ്ദേശം

ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കാനും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തണം, ഭരണഘടനയുടെ ആമുഖം വായിക്കണം: പള്ളികള്‍ക്ക് വഖഫ് ബോര്‍ഡ് നിര്‍ദ്ദേശം
X

കോഴിക്കോട്: ജനുവരി 26ന് റിപബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ വഖഫിന് കീഴിലുള്ള എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്താനും ഭരണഘടനയുടെ ആമുഖം വായിക്കാനും സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ഉത്തരവ്. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കാനും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സര്‍ക്കാരുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ ദേശീയ ദിനങ്ങളില്‍ പതാക ഉയര്‍ത്താറുണ്ടെങ്കിലും പള്ളികളിലും ക്ഷേത്രങ്ങളിലും അത് പതിവുള്ളതല്ല.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ ലത്തീന്‍ സഭയും രംഗത്തെത്തി. സഭയ്ക്ക് കീഴിലുള്ള പള്ളികളില്‍ നാളെ ഭരണഘടനയുടെ ആമുഖം വായിക്കാന്‍ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. നാളത്തെ ദിനം ഭരണഘടനാ സംരക്ഷണാ ദിനമായി ആചരിക്കാനാണ് ലത്തീന്‍ സഭയുടെ തീരുമാനം. പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്ക രേഖപ്പെടുത്തുന്ന ഇടയ ലേഖനവും പള്ളികളില്‍ നാളെ വായിക്കും.

പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്‍ഡിഎഫിന്റെ മനുഷ്യശൃംഖല നാളെ നടക്കും. കേന്ദ്ര സര്‍ക്കാരും, ഗവര്‍ണ്ണറുമായി കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കെ സംസ്ഥാനത്തിന്റെ ശക്തിപ്രകടനമാണ് എല്‍ഡിഎഫ് പദ്ധതിയിടുന്നത്. ലീഗില്‍ നിന്നടക്കം പ്രാദേശിക പ്രവര്‍ത്തകരെ ശൃംഖലയില്‍ കണ്ണിചേര്‍ക്കാനാണ് സിപിഎം ശ്രമം. നാളെ എല്ലാ കേന്ദ്രങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കും,ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും.

Next Story

RELATED STORIES

Share it