Sub Lead

പ്രവാസികളുമായി 14 വിമാനങ്ങള്‍ ഇന്ന് നെടുമ്പാശ്ശേരിയില്‍ എത്തും

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ചിക്കാഗോയില്‍ നിന്നുമുള്ള വിമാനങ്ങള്‍ ദില്ലി വഴിയാകും കൊച്ചിയിലെത്തുക. ഇന്നലെ 19 വിമാനങ്ങളിലായി 3,910 പ്രവാസികളാണ് നാട്ടിലെത്തിയത്.

പ്രവാസികളുമായി 14 വിമാനങ്ങള്‍ ഇന്ന് നെടുമ്പാശ്ശേരിയില്‍ എത്തും
X

കൊച്ചി: പ്രവാസികളുമായി 14 വിമാനങ്ങള്‍ ഇന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. അബുദാബി, ഷാര്‍ജ, മസ്‌കറ്റ്, ദുബായ്, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നായി 2,860 പ്രവാസികളാകും കൊച്ചിയില്‍ വിമാനമിറങ്ങുക. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ചിക്കാഗോയില്‍ നിന്നുമുള്ള വിമാനങ്ങള്‍ ദില്ലി വഴിയാകും കൊച്ചിയിലെത്തുക. ഇന്നലെ 19 വിമാനങ്ങളിലായി 3,910 പ്രവാസികളാണ് നാട്ടിലെത്തിയത്.

മുന്നൂറിലധികം യാത്രക്കാരുമായി ഷിക്കാഗോയില്‍ നിന്നുള്ള വന്ദേ ഭാരത് എയര്‍ ഇന്ത്യ വിമാനം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ദില്ലിയിലെത്തും. ലോക്ക് ഡൗണ്‍ കാരണം കഴിഞ്ഞ നാല് മാസമായി അമേരിക്കയില്‍ കുടുങ്ങി പോയ സംവിധായകന്‍ സിദ്ദിഖ് യാത്രക്കാരില്‍ ഉള്‍പ്പെടുന്നു. വന്ദേഭാരതിന്റെ മൂന്നാം ഘട്ടത്തില്‍ മാത്രം യുഎസില്‍ നിന്ന് നാല്‍പ്പത്തിയഞ്ച് സര്‍വ്വീസുകള്‍ ഉണ്ടായപ്പോഴും കേരളത്തെ അവഗണിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it