മൂസൈവാലയുടെ കൊലപാതകം; സിബിഐ അന്വേഷണം തേടി സുപ്രിംകോടതിയില്‍ ഹര്‍ജി
പഞ്ചാബില്‍ ക്രമസമാധാന നില തകര്‍ന്നെന്നും പഞ്ചാബ് പോലിസ് അന്വേഷിച്ചാല്‍ നീതി കിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് നേതാവും പോപ് ഗായകനുമായ സിദ്ദു മൂസൈവാലയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം തേടി ബിജെപി നേതാവായ ജഗജിത്ത് സിംഗ് സുപ്രിംകോടതിയെ സമീപിച്ചു. പഞ്ചാബില്‍ ക്രമസമാധാന നില തകര്‍ന്നെന്നും പഞ്ചാബ് പോലിസ് അന്വേഷിച്ചാല്‍ നീതി കിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
അതേസമയം, മൂസൈവാലയുടെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
മൂസൈവാലയുടെ കൊലപാതകത്തില്‍ ഒരാളുടെ അറസ്റ്റ് പഞ്ചാബ് പോലിസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഉത്തരാഖണ്ഡ് സ്വദേശി മന്‍പ്രീത് സിങിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളിപ്പോള്‍ പോലിസ് കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. മയക്കുമരുന്ന് കച്ചവടക്കാരനായ മന്‍പ്രീത് സിംഗ് നേരത്തെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പിടിയിലായിട്ടുണ്ടെന്ന് പോലിസ് പറഞ്ഞിരുന്നു. ഉത്തരാഖണ്ഡ് പോലിസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും സഹായത്തോടെ ഡെറാഡൂണില്‍ നിന്നാണ് പഞ്ചാബ് പോലിസ് മന്‍പ്രീത് സിംഗിനെ കസ്റ്റഡിയിലെടുത്തത്.
RELATED STORIES
റെക്കോര്‍ഡ് നേട്ടം: നിതീഷ് കുമാര്‍ എട്ടാം തവണയും ബീഹാര്‍...
10 Aug 2022 8:54 AM GMTഭീമ കൊറേഗാവ് കേസ്: വരവര റാവുവിന് ജാമ്യം
10 Aug 2022 7:23 AM GMTവാളയാര്‍ കേസ്:സിബിഐ കുറ്റപത്രം തള്ളി,പുനരന്വേഷണത്തിന് ഉത്തരവ്
10 Aug 2022 7:09 AM GMTബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു
9 Aug 2022 10:44 AM GMTനിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടു; വൈകീട്ട് ഗവര്‍ണറുമായി കൂടിക്കാഴ്ച
9 Aug 2022 9:02 AM GMTഭൂമി ഇടപാട് കുരുക്കില്‍ തൃശൂര്‍ നടത്തറയിലെ സിപിഎം നിയന്ത്രണത്തിലുള്ള...
9 Aug 2022 7:44 AM GMT