- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിന്ദു അമ്മിണിയെ ആക്രമിച്ച മോഹൻദാസ് ആർഎസ്എസ് മുൻ മുഖ്യ ശിക്ഷക്
പ്രതി മോഹൻദാസ് സജീവ ആർഎസ്എസ് പ്രവർത്തകനാണ്. മുൻ മുഖ്യ ശിക്ഷകാണ്. കഴിഞ്ഞയാഴ്ച്ച വെള്ളയിലുണ്ടായ സിപിഎം-ആർഎസ്എസ് സംഘർഷത്തിൽ ഇയാളുണ്ടായിരുന്നു.

കോഴിക്കോട്: ആക്ടിവിസ്റ്റും കോഴിക്കോട് ഗവ. ലോ കോളജ് ഗസ്റ്റ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ നടുറോഡിൽ ആക്രമിച്ച കേസിൽ അറസ്റ്റിലായ മോഹൻദാസ് ആർഎസ്എസ് മുൻ മുഖ്യ ശിക്ഷക്. ബേപ്പൂർ സ്വദേശിയും വെള്ളയിൽ തൊടിയിൽ പ്രദേശത്ത് താമസക്കാരനുമായ മോഹൻദാസിനെ വ്യാഴാഴ്ച്ചയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ബീച്ചിൽ ബുധനാഴ്ച വൈകീട്ടാണ് ബിന്ദുവിനെ ആക്രമിച്ചത്. പ്രതി മോഹൻദാസ് സജീവ ആർഎസ്എസ് പ്രവർത്തകനാണ്. മുൻ മുഖ്യ ശിക്ഷകാണ്. കഴിഞ്ഞയാഴ്ച്ച വെള്ളയിലുണ്ടായ സിപിഎം-ആർഎസ്എസ് സംഘർഷത്തിൽ ഇയാളുണ്ടായിരുന്നു.
പ്രതി മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധനക്കുപോലും ബുധനാഴ്ച വെള്ളയിൽ പോലിസ് തയാറായില്ലെന്ന ആക്ഷേപമുണ്ട്. മോഹൻദാസിനെതിരേ മൂന്നു വകുപ്പുകളാണ് ചുമത്തിയത്. അടിപിടി, സ്ത്രീകളെ അധിക്ഷേപിക്കൽ, ക്രിമിനൽ ഉദ്ദേശ്യത്തോടെ സ്ത്രീകൾക്കുനേരെയുള്ള കൈയേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതിഷേധമുയർന്നതിനെ തുടർന്നാണ് സ്ത്രീകളെ ക്രിമിനൽ ഉദ്ദേശ്യത്തോടെ കൈയേറ്റം ചെയ്യൽ എന്ന വകുപ്പ് ചേർക്കാൻ പോലിസ് തയാറായത്.
വ്യാഴാഴ്ച രാവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവടക്കം പ്രമുഖർ ആക്രമണത്തിനെതിരേ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരുന്നു. വനിത കമീഷൻ അധ്യക്ഷ പി സതീദേവിയും വിവിധ സാമൂഹിക പ്രവർത്തകരും വിഷയത്തിലിടപെട്ടിരുന്നു. തുടർന്നാണ് പൊലീസ് ഉണർന്നുപ്രവർത്തിക്കാൻ തയാറായത്. ആക്രമണമുണ്ടാകുന്നതിനു മുമ്പ് ചിലർ തന്നെ പിന്തുടരുകയും ബിന്ദു അമ്മിണിയല്ലേ എന്ന് ചോദിക്കുകയും 'നമ്മുടെ സ്വന്തം ചേച്ചിയാണെന്ന്' കളിയാക്കുകയും ചെയ്തതായി ബിന്ദു പറഞ്ഞിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















